പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക്
വെള്ളം തുള്ളിതുള്ളിയായി വീഴുന്നു.
വീഴുന്ന ഓരോ തുള്ളി വെള്ളത്തെയും
ബക്കറ്റിലെ വെള്ളം പിടിച്ചുതിന്നുന്നു,
നൊട്ടിനുണയുന്നു...
ബക്കറ്റിലെ വെള്ളത്തിലേക്ക്
വെള്ളത്തുള്ളികള്‍ വീഴുമ്പോള്‍
കേള്‍ക്കുന്ന ഒച്ച അതാണ്-
നൊട്ടി നുണയുന്നതിന്റെ...
പൈപ്പില്‍ നിന്ന് ബക്കറ്റിലെ
ജലോപരിതലം വരെയേ
ഓരോ വെള്ളത്തുള്ളിക്കും സഞ്ചാരമുള്ളൂ
ബക്കറ്റിലെ ജലോപരിതലത്തില്‍ മുട്ടുന്നതോടെ
അതില്ല,തുള്ളികള്‍ ഇല്ല,വെള്ളം മാത്രം
തുടക്കം ഒടുക്കം വരവിന്റെ വേഗം
ഒന്നും
ഒരുതുള്ളിക്ക് നിശ്ചയിക്കാന്‍ പറ്റുന്നില്ല.
ഒരേവിധം കുത്തനെയുള്ള വീഴ്ചയെ
അതിന്റെ ജീവിതം എന്നു വിളിക്കുക
ഒറ്റയ്ക്കുള്ള അതിന്റെ വീഴ്ചയ്ക്കിടയില്‍
ചുറ്റുപാടുകളെ പച്ചകളെ ഒക്കെ അതിവേഗം
കയറ്റിയിറക്കുന്നു അതിന്റെ സുതാര്യത.
കടന്നുപോകുന്ന വായുവിന്റെ ചൂട്
അത് തൊട്ടെടുത്ത് കുറയ്ക്കുന്നു.
വെറുമൊരു വെള്ളത്തുള്ളി
അല്ലല്ല,ഒന്നിനു പിറകെ ഒന്നായുള്ള
തുള്ളിത്തലമുറവീഴ്ചകള്‍
ഓരോന്നിനേയും നൊട്ടിനുണയുന്നതിന്റെ ഒച്ച
പോകുന്നില്ല കാതില്‍ നിന്ന്
ബക്കറ്റിലെ വെള്ളം വെറും ബക്കറ്റിലെ വെള്ളമല്ല.
എത്രയോ തുള്ളി തിന്നുവളരുന്ന
നിഷ്കളങ്കമെന്ന് ഇത്ര നാള്‍ തെറ്റിദ്ധരിപ്പിച്ച
എന്തോ ഒരു എന്തോ ആണത്...
എനിക്കിപ്പോള്‍ അതിനെ നോക്കുമ്പോള്‍ പേ ടിയാകുന്നു.
അതിന്റെ നൊട്ടിനുണയുന്ന ഒച്ചയെ
ഞാന്‍ കാതുപൊത്തിയടയ്ക്കുന്നു,
അതിന്റെ ഓര്‍മ്മയൊച്ചകള്‍ പിന്നെയും
ചെവിക്കുള്ളില്‍ ഉണ്ടാവുന്നു.
ഞാന്‍ അതിനെ-ആ ബക്കറ്റിനെ-
ഇനി നോക്കുകയില്ല.
എങ്ങനെ വന്നൂ അതീ മുറിയില്‍?
അതിന്റെ ഈ പ്രവര്‍ത്തനം
എന്തുകൊണ്ട് വെളിപ്പെട്ടില്ല ഇത്രകാലം?
തികച്ചും സമാധാനകരമെന്ന് തെറ്റിദ്ധരിപ്പിച്ച്
ക്രൂരത അതിന്റെ പണിചെയ്യുന്നു.
"ബക്കറ്റിലെ ജലോപരിതലത്തില്‍ മുട്ടുന്നതോടെ
മറുപടിഇല്ലാതാക്കൂഅതില്ല,തുള്ളികള്‍ ഇല്ല,വെള്ളം മാത്രം"
നിഷ്കളങ്കമായി വീഴുന്ന
എന്റെ വെള്ളത്തുള്ളികളേ നിങ്ങള്‍ക്ക് എന്തറിയാം....?
തുള്ളികൾ ഇല്ലാതാകുന്നത്.....
മറുപടിഇല്ലാതാക്കൂനന്നായി വിഷ്ണു. തുള്ളികളെ തിന്നു വളരുന്ന ബക്കറ്റ്, അതെ അതെങ്ങനെ വന്നീ മുറിയിൽ? എനിക്കും പേടി തോന്നുന്നു. കുത്ത്നെ വീണു കൊണ്ടിരിക്കുന്നു. പിന്നെ, ഈ വശങ്ങളിലെ സ്ക്രോളിങ്ങ് വായനയുടെ ഏകാഗ്രതയെ ബാധിക്കുന്ന ഒന്നല്ലേ?
മറുപടിഇല്ലാതാക്കൂeniku ishttapettilla
മറുപടിഇല്ലാതാക്കൂ