ഇന്നലെ രാത്രി ഒരെട്ടുമണിക്ക്
ബാറില്‍ നിന്ന് കൂടിയതാണ്
എനിക്കതിനോട് ഇഷ്ടമോ അടുപ്പമോ ഇല്ല
വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍
നേരിയ പനിയുണ്ടെന്ന് സംശയം.
ഇടയ്ക്കിടെ ഉണര്‍ന്നുനോക്കുമ്പോഴെല്ലാം
അടുത്തുതന്നെ നില്‍ക്കുന്നുണ്ട്
ഒരു സുഗന്ധം എന്നതിനപ്പുറം
അതെങ്ങനെയെന്ന് എനിക്ക് പറയാനാവില്ല.
എന്തിന് എന്റെ കൂടെ വന്നുവെന്ന്
ഞാന്‍ നിശ്ശബ്ദമായി ചോദിച്ചുകൊണ്ടിരുന്നു.
അമ്മാമയ്ക്ക് ഒരു കോഴിയുണ്ടായിരുന്നു.
അമ്മാമ കടയ്ക്കു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമ കല്യാണത്തിനു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമയുടെ ഈ പിന്നാലെപ്പോക്കുകാരന്‍
ഞാന്‍ ഭൂമിയില്‍ വരും മുന്‍പേ
ജീവിതത്തില്‍ നിന്ന് പിരിഞ്ഞു.
കുറച്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്
അമ്മാമയും മരിച്ചു.
ഓരോ മനുഷ്യനെയും
എന്തൊക്കെയോ പിന്‍തുടരുന്നുണ്ടാവണം.
ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടി
പ്രഭാതസവാരിക്കിറങ്ങിയ നിങ്ങള്‍ക്കുപിന്നാലെ
വാലാട്ടി വന്നത് ഓര്‍ക്കുന്നില്ലേ?
ചില നിറങ്ങളും മണങ്ങളും ശബ്ദങ്ങളും
ഇറങ്ങിനടക്കുന്നുണ്ട്
(ഏതെങ്കിലും ചാക്കില്‍ കെട്ടി അവയെ ആരെങ്കിലും
കരകടത്തിയതാണോ എന്ന് എനിക്കറിയില്ല.)
ഒരിഷ്ടം തോന്നുമ്പോള്‍ അവ നമ്മുടെ കൂടെ
കൈപിടിച്ച്പോരുന്നു.
എന്തിന് എന്നു ചോദിക്കുമ്പോള്‍
ഈ നിശ്ശബ്ദതയില്‍
കേള്‍ക്കാത്ത ഒരു മറുപടി
ആരെങ്കിലും പറയുന്നുണ്ടാവുമോ?
ഇന്ന് പുലര്‍ച്ചയ്ക്ക് ഞാനിതെഴുതിക്കഴിഞ്ഞപ്പോള്‍
ആ സുഗന്ധം എന്നെ വിട്ടുപോയിരിക്കുന്നു.
ഒരുപക്ഷേ ഇതുവായിക്കുന്ന നിങ്ങളുടെ
സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.
ഇഷ്ടങ്ങളുടെ ഒരദൃശ്യപൈപ്പ് കൂടെ നടക്കുന്നുണ്ട് വേറെചില ഇഷ്ടങ്ങൾ... കൊല്ലിക്കാൻ...
മറുപടിഇല്ലാതാക്കൂ‘ചില നിറങ്ങളും മണങ്ങളും ശബ്ദങ്ങളും
മറുപടിഇല്ലാതാക്കൂഇറങ്ങിനടക്കുന്നുണ്ട്..’
സത്യം!
ഏതൊക്കെയോ ചില ഓര്‍മ്മകളുടെ കുപ്പായവുമിട്ട് പാത്തും,പതുങ്ങിയും നമ്മള്‍ക്കൊപ്പം..ആട്ടിയകറ്റിയിട്ടും പോവാതെ..
പേടിയാകുന്നു...
മറുപടിഇല്ലാതാക്കൂsugandam.........
മറുപടിഇല്ലാതാക്കൂഇന്നലെ രാത്രി ഒരെട്ടുമണിക്ക്
മറുപടിഇല്ലാതാക്കൂബാറില് നിന്ന് കൂടിയതാണ്
നിങ്ങളുടെ
സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.
ഇല്ല, ഞനത്തരക്കാരനാണോ ?