gfc

ഇടി

ഇടിവെട്ടിയതിന്റെ
അഹങ്കാരത്തിന്
ഒരു കൂണു മുളച്ചു

കൂണു മുളച്ചതിന്റെ
അഹങ്കാരത്തിന്
ഒരിടിവെട്ടി.

ഇടിവെട്ടുകയാണോ
കൂണു മുളയ്ക്കുകയാണോ
ആദ്യം ഉണ്ടായതെന്ന്
ഒരു പണ്ഡിതചര്‍ച്ച നടന്നു.
ബസ്‌ഫേസ്‌ബുക്കാദികളൊക്കെ
വലഞ്ഞു.

ഇതിനിടയില്‍(ഏതിനിടയില്‍?)
ഇടിവെട്ടിയതിന്റെയും
കൂണുപൊട്ടിയതിന്റെയും
ഇടയില്‍‌പെട്ട അഹങ്കാരത്തിനെ
ആരും ഓര്‍ത്തില്ല.
പാവം അഹങ്കാരം!
അത്  സൈന്‍‌ഔട്ട് ചെയ്തു.
അപ്പോള്‍ പിന്നെയുമിടിവെട്ടി
(അല്ല,വെട്ടിയോ...?)

3 അഭിപ്രായങ്ങൾ:

  1. കവിത എന്നാൽ ഇത്രയൊക്കെ ഉള്ളൂ അല്ലേ. പഴയ അക്ഷരശോകക്കാരും -വണ്ടും ഞണ്ടും വടിവ്വൊട്....ഇതൊക്കെ ചെയ്തിരുന്നല്ലോ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. കവിത എന്നാല്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞോ രാമനുണ്ണിമാഷേ?ഈ ബ്ലോഗ് എന്റെ ഒരെഴുത്തുപുസ്തകമായിക്കണ്ടാല്‍ മതി.എനിക്ക് തോന്നുന്നത് ഞാനെഴുതുന്നു.എപ്പോഴുംമസില് പിടിച്ചിരിക്കാന്‍ പറ്റ്വോ മാഷേ... :)

    മറുപടിഇല്ലാതാക്കൂ
  3. സമ്മതിച്ചു. ഇനിയും വായിക്കുന്നു.

    മറുപടിഇല്ലാതാക്കൂ