gfc

വേഗം

ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!

10 അഭിപ്രായങ്ങൾ:

  1. ഉഷ്ണത്തോട് പടവെട്ടുന്ന പങ്കയും കവിതയും !!

    മറുപടിഇല്ലാതാക്കൂ
  2. "വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
    നിശ്ചലത എന്ന് അത് പറഞ്ഞു തരും."

    സഞ്ചാര വേഗം കൂട്ടികൂട്ടി
    ഒടുവില്‍ ഈ നിശ്ചലതയില്‍ നമ്മളും വൈകാതെയെത്തിച്ചേരും
    അല്ലേ വിഷ്ണു മാഷേ

    മറുപടിഇല്ലാതാക്കൂ
  3. ചൂട് കൂടിയല്ലേ....
    ഉറക്കോം വരണുണ്ടാവൂല്ലാ...
    രണ്ടെണ്ണം വീശി നോക്കിയേ മാഷേ..

    മറുപടിഇല്ലാതാക്കൂ
  4. ശരി തന്നെ വേഗത കൂടി ക്കൂടി അവസാനം നിശ്ചലമാകും , നല്ല കവിത മാഷെ :)

    മറുപടിഇല്ലാതാക്കൂ
  5. പക്ഷെ സത്യത്തില്‍ അത് നിശ്ചലമാവുന്നുണ്ടോ മാഷെ? നമുക്കങ്ങിനെ തോന്നല്ലേയുള്ളൂ , നമ്മുടെ കണ്ണിന്‍‌റ്റെ ഒരു കുഴപ്പം അല്ലെങ്കില്‍ കഴിവില്ലായ്മ :)

    മറുപടിഇല്ലാതാക്കൂ
  6. കൊറേ വേഗം കൂടിയാല്‍ തിരിച്ചും കറങ്ങും. :)

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍5/16/2008 2:46 PM

    athinte kuttam thanne.....aanu

    മറുപടിഇല്ലാതാക്കൂ