ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!
ഉഷ്ണത്തോട് പടവെട്ടുന്ന പങ്കയും കവിതയും !!
മറുപടിഇല്ലാതാക്കൂ"വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
മറുപടിഇല്ലാതാക്കൂനിശ്ചലത എന്ന് അത് പറഞ്ഞു തരും."
സഞ്ചാര വേഗം കൂട്ടികൂട്ടി
ഒടുവില്‍ ഈ നിശ്ചലതയില്‍ നമ്മളും വൈകാതെയെത്തിച്ചേരും
അല്ലേ വിഷ്ണു മാഷേ
ചൂട് കൂടിയല്ലേ....
മറുപടിഇല്ലാതാക്കൂഉറക്കോം വരണുണ്ടാവൂല്ലാ...
രണ്ടെണ്ണം വീശി നോക്കിയേ മാഷേ..
ശരി തന്നെ വേഗത കൂടി ക്കൂടി അവസാനം നിശ്ചലമാകും , നല്ല കവിത മാഷെ :)
മറുപടിഇല്ലാതാക്കൂപക്ഷെ സത്യത്തില്‍ അത് നിശ്ചലമാവുന്നുണ്ടോ മാഷെ? നമുക്കങ്ങിനെ തോന്നല്ലേയുള്ളൂ , നമ്മുടെ കണ്ണിന്‍റ്റെ ഒരു കുഴപ്പം അല്ലെങ്കില്‍ കഴിവില്ലായ്മ :)
മറുപടിഇല്ലാതാക്കൂകൊറേ വേഗം കൂടിയാല്‍ തിരിച്ചും കറങ്ങും. :)
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂbest wishes !
മറുപടിഇല്ലാതാക്കൂathinte kuttam thanne.....aanu
മറുപടിഇല്ലാതാക്കൂnjan parayunnathu ithinteyonnum avasyam illennanu
മറുപടിഇല്ലാതാക്കൂ