gfc

കുളം+പ്രാന്തത്തി(കവിതാ സമാഹാരത്തിന്റെ കവര്‍ )

സുഹൃത്തുക്കളേ,
ഏറെ നാളത്തെ ഒരു ആഗ്രഹം നടക്കാന്‍ പോകുന്നു.എന്റെ ആദ്യ കവിതാസമാഹാരം രണ്ടുമാസത്തിനുള്ളില്‍ ഇറങ്ങുമെന്ന് ഹരി(പരാജിതന്‍) പറയുന്നു.ഹരിയാണ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഹരി ചെയ്ത കവര്‍ താഴെ കാണാം.നിങ്ങളുടെ അഭിപ്രായങ്ങള്‍
അറിയാന്‍ ആഗ്രഹമുണ്ട്...



ഹരി(പരാജിതന്‍) അവസാനം ചെയ്ത കവര്‍.
ഇതായിരിക്കും പുസ്തകത്തിന്റെ കവര്‍

ഹരി(പരാജിതന്‍)ആദ്യം ചെയ്ത കവര്‍

46 അഭിപ്രായങ്ങൾ:

  1. എല്ലാ ഭാവുകങ്ങളും‍... :)

    മറുപടിഇല്ലാതാക്കൂ
  2. അവസാനകവര്‍ തന്നെ നന്നായി എനിക്ക് തോന്നി.
    ഏല്ലാവിധ ആശംസകളും മാഷേ :)

    മറുപടിഇല്ലാതാക്കൂ
  3. ആദ്യ കവിതാ സമാഹരാ വാര്‍ത്ത സന്തോഷം നല്‍കി.

    കവര്‍ അതി മനോഹരം. ഇത്രയും കറുപ്പ് ഒഴിവാക്കി ഒന്ന് ലൈറ്റ് കളറായാല്‍ നല്ലതല്ലേ.. ഒരു സംശയം മാത്രം. എത്രമാത്രം ഭംഗിയുണ്ടാകുമെന്ന് അറിയില്ല.

    പേരും ബാക്കിയുള്ള എല്ലാം ഇഷ്ടമായി.
    അഭിനന്ദനങ്ങളും ആശിര്‍വ്വാദങ്ങളും

    ഹരിക്കും വിഷ്ണുവിനും
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  4. അര്‍ഹിക്കുന്ന ശ്രദ്ധ നേടാന്‍ ഇടവരട്ടെ. ഏതൊക്കെ കവിതകളാണു മാഷേ സമാഹാരത്തില്‍?

    (കവറില്‍ "പ്രാന്തത്തി" ചതുരത്തിന്‌ വെളിയില്‍ ആവാമായിരുന്നു.)

    മറുപടിഇല്ലാതാക്കൂ
  5. സന്തോഷം തരുന്ന വാര്‍ത്ത വിഷ്ണുമാഷേ.

    മറുപടിഇല്ലാതാക്കൂ
  6. പൂ‍ച്ചമ്മേടെ കവിത ഈ ബുക്കില്‍ ഇല്ലേല്‍ സ്വഭാവം മാറും കേട്ടാ‍ാ ..!!

    എന്തായാലും പരാജിയണ്ണന്റെ ഡിസൈന്‍ വന്‍ കോപ്പിയടി തന്നെ കേട്ടാ.. “സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ“..എന്നു പറയുന്ന പാട്ട് ഇവിടെ ചിലര്‍ക്കൊക്കെ അറിയാം കേട്ടാ..!

    വിഷ്ണുമാഷേ..ആ ഒരു കരണത്തു തല്ലിയയാളെ ഈ ഫോട്ടോയില്‍ കാണുന്നില്ലല്ല് :)

    വന്‍ അഭിവാദ്യങ്ങള്‍..ഒരു ബുക്ക് വിപ്പീപ്പി പോരട്ടെ കേട്ടാ,വിലാസനി പിറകേ വരും..!

    മറുപടിഇല്ലാതാക്കൂ
  7. എനിക്ക് ആദ്യ കവറാണ് ഇഷ്ടായത്. ഏതായാലും എല്ലാ ആശംസകളും. ചെലവ് വേണം ട്ടാ. :)

    മറുപടിഇല്ലാതാക്കൂ
  8. പുസ്‌തകത്തിന്റെ പേര് ഒരല്പം കൂടി വലിയ അക്ഷരത്തിലാകാമായിരുന്നു....
    ബൂലോകത്തിന്റെ അഭിമാനം.....
    ആശംസകള്‍.....

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍5/07/2008 6:29 AM

    last one the best ;)

    mashkk aasamzaas and hariyettnu congrats :)

    മറുപടിഇല്ലാതാക്കൂ
  10. രണ്ടുകവറും നന്നായിട്ടുണ്ട്.
    ഏതെടുത്താലും തെറ്റില്ല. കാരണം ആ കുളത്തില്‍ തലതിരിഞ്ഞുകിടക്കുന്ന ഭ്രാന്തത്തിയെ രണ്ടിലും കാണാം. അതെനിക്കിഷ്ടമായി.
    അത് ചെയ്ത ഹരിക്ക് അഭിനന്ദനങ്ങള്‍.
    പുസ്തകമിറക്കാനിറങ്ങുന്ന വിഷ്ണുപ്രസാദിനു കൂടുതല്‍ അഭിനന്ദനം.
    ബൂലോകത്ത് പുസ്തകമിറക്കുന്നവര്‍ക്ക് നമുക്കൊരു കവര്‍കമ്പനി തുടങ്ങിയാലോ ഹരീ

    ഓഫ് (ഇതിപ്പോഴും മലയാളം ബ്ലോഗില്‍ ഉണ്ടോ?) : ഇനി എങ്കിലും പരാജിതന്‍ എന്ന പേരുമാറ്റി “വിജയന്‍” എന്നാക്കണം. :)

    മറുപടിഇല്ലാതാക്കൂ
  11. ആ പുസ്തകത്തിന്റെ മണം /
    തുറന്നാദ്യം കിട്ടുന്ന പേജില്‍ ഒരുമ്മ /
    എനിക്ക് കൊതി

    മറുപടിഇല്ലാതാക്കൂ
  12. വളരെ സന്തോഷം..... എല്ലാവിധ ആശംസകളും നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  13. കവര്‍ രണ്ടും നന്നായി മാഷെ. കുമ്പിടിയില്‍ ഒരു പ്രസാദനം വെക്കില്ലെ? ആഗസ്റ്റില്‍ മതിട്ടോ.
    അഭിനന്ദനങ്ങള്‍ വാക്കിലൊതുക്കുന്നില്ല.

    തറവാടി / വല്യമ്മായി

    ഓ:ടി : പറഞ്ഞതുപോലെ അവതാരിക ഞാന്‍ എഴുതാം പക്ഷെ പത്തുശമാനം തന്നെ വേണം ;)

    മറുപടിഇല്ലാതാക്കൂ
  14. കവറ് ആദ്യത്തേത് നന്ന്. കഴിയുമെങ്കില്‍ കറുപ്പ് ഒഴിവാക്കാം. പുസ്തകത്തിന്റെ പേര്‍ ചുവപ്പില്‍ വേണ്ട. രണ്ടാമത്തേതിലെപ്പോലെ വലിയ അക്ഷരം ആവാം.

    കുളിക്കാം പിരാന്ത് മാറ്റാം... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  15. വിഷ്ണുവിനു് ആശംസകള്‍.

    ഹരീ, ചിത്രം മനോഹരം. രണ്ടു ഡിസൈനിലും സമാഹാരാത്തിന്‍റേയും കവിയുടേയും പേരെഴുതിയിരിക്കുന്ന ഫോണ്ടും നിറവും ഇഷ്ടപ്പെട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  16. ടൈറ്റില്‍ ഫോണ്ട് പോര. ദ്യുതി എന്നൊരു ഓര്‍ണ്ണമെന്റല്‍ യൂണിക്കോഡ് ടൈറ്റില്‍ ഫോണ്ടുണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങില്‍ . ദാ ഇവിടെക്കിട്ടും നോക്കുന്നോ

    മറുപടിഇല്ലാതാക്കൂ
  17. ഉള്ളിലെ ഓരോ ഏടുകള്‍ക്കുമായി
    കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  18. ആദ്യത്തെ കവര്‍ തന്നെയാ അണ്ണാ നല്ലത്

    മറുപടിഇല്ലാതാക്കൂ
  19. വിഷ്ണുമാഷേ ആശംസകള്‍. രണ്ടു കവറും എനിക്കിഷ്ടമായി. പരാജിതന്‍ അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  20. മാഷേ

    അഭിനന്ദനങ്ങള്‍..ഇതൊന്നു ആഘോഷിക്കണം.
    ഒരു കോപ്പി എനിക്ക്..ഇപ്പൊഴേ ബുക്കി..

    (‘കയറുപൊട്ടിക്കുന്ന കവിത’ ഉണ്ടല്ലോ അതില്‍ അല്ലേ.. അല്ലെങ്കില്‍ ഞാന്‍ പിണങ്ങും..)

    കവര്‍ സൂപ്പര്‍.
    പക്ഷേ ആ ഡാര്‍ക്ക് ബാനര്‍ വേണമാരുന്നോ.. ??

    മറുപടിഇല്ലാതാക്കൂ
  21. ആശംസകളും അഭിനന്ദനങ്ങളും. പുറംചട്ടയും നന്നായിട്ടുണ്ട്. ഏതായാലും. :) ഇനി ഇറങ്ങുന്നതും കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  22. പുസ്തകത്തിനും അടച്ചുപൂട്ടിയതു തുറന്നുവെച്ചതിനും
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  23. നന്നാവും മാഷേ...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  24. ആശംസകള്‍!
    എനിക്കും അവസാനകവര്‍ തന്നെ നന്നായി തോന്നി.
    ഏതൊക്കെ കവിതകളാണ്‍ഊള്‍കൊള്ളീച്ചതെന്നു പറഞ്ഞീലാ...!

    മറുപടിഇല്ലാതാക്കൂ
  25. രണ്ടു കവറും കൊള്ളാം. ആദ്യപുസ്തകം വ്യത്യസ്തമായ പേരോടെ. അധികചിഹ്നമിട്ടൊരു പേര് ഇതാദ്യമായാണെന്നാണ് തോന്നുന്നത്. ഇതെങ്ങനെ വായിക്കും എന്നൊരു സന്ദേഹമെനിക്കിപ്പഴുമുണ്ട്. (ഒഹ്.. അരം+അരം=കിന്നരം ഉണ്ട്..സിനിമ ) എത്രയോ സമാഹാരങ്ങള്‍ മനസ്സിലടുക്കിയതായിരിക്കും അല്ലേ? എങ്കിലും പിറവിയെടുക്കുന്ന ‘കടിഞ്ഞൂല്‍’ ആദ്യത്തെകണ്മണി തന്നെയായിരിക്കും. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  26. ആദ്യ കോപ്പികളില്‍ ഒന്നെനിക്ക് മാഷേ.

    ആടുത്തറിയാവുന്നവില്‍ ഒരാളുടെ പുസ്തകം കൂടി ബുക്ക് സ്റ്റാളുകളിലെ ഷെല്‍ഫില്‍ കാണാന്‍ കഴിയുക എന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  27. അഭിനന്ദനങ്ങള്‍ വിഷ്ണൂ. ഹരീ, കവര്‍ മനോഹരമായിരിക്കുന്നു. പ്രാന്തത്തിയില്‍ മുങ്ങിച്ചത്ത കുളത്തിനെ ഈ പടം സമര്‍ത്ഥമായി പിടിച്ചെടുത്തിരിക്കുന്നു.

    പ്രസാധകന്‍ ആര്‌?

    മറുപടിഇല്ലാതാക്കൂ
  28. കവര്‍ ഡിസൈന്‍ നല്ല രസായിട്ടുണ്ട്... ആദ്യത്തേതാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്. രണ്ടാമത്തേതിലെ തലക്കെട്ടിനും, ചുറ്റുമുള്ള ചതുരപ്പെട്ടിയും എല്ലാം കൂടെ എന്തോ ഒരു വല്ലായ്ക... :)

    രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍...
    --

    മറുപടിഇല്ലാതാക്കൂ
  29. ഒരുപാട് ആശംസകള്‍ മാഷെ. സന്തോഷം തോന്നുന്നു കണ്ടിട്ട്. രണ്ടുപേര്‍ക്കും ആശംസകള്‍. ഇത് പ്രതീക്ഷിച്ചിരുന്നു കുറെ മുന്‍പെ.

    കവര്‍ രണ്ടും കൊള്ളാം ഹ.കൃ, രണ്ടാമത്തെതില്‍ ബ്ലാക്ക് വിട്ട് എന്തെങ്കിലും (ഭ്രാന്തമായ/ സൈക്കിക്ക്)എന്റെങ്കിലും ആണെങ്കില്‍ അല്പം കൂടി.....

    മറുപടിഇല്ലാതാക്കൂ
  30. ഹായ്..നല്ല ഭംഗിയുണ്ട് മാഷേ...
    സ്ക്രീനില്‍ കാണുന്ന പകിട്ട് അച്ചടിച്ചു വരുന്ന
    കടലാസുപുറത്ത് പ്രതീക്ഷിക്കരുത്,
    ഈ നിറങ്ങള്‍ ചതിക്കുമോ എന്നൊരു തോന്നല്‍..
    ബുക്ക് വരട്ടെ വേഗം എന്ന് ദുആരക്കുന്നു,
    ഞാനും സനയും

    മറുപടിഇല്ലാതാക്കൂ
  31. കവര്‍ ഡീസൈന്‍ മനോഹരം.ഉള്ളടക്കം അതിഗംഭീരമാവുമെന്നുതന്നെയാണ് പ്രതീക്ഷ.
    എല്ലാ ഭാ‍വുകങ്ങളും നേരുന്നു,മാഷെ.

    മറുപടിഇല്ലാതാക്കൂ
  32. തലക്കെട്ട് തന്നെ ധാരാളം

    ആ കവിതയ്ക്ക് ഹരിയുടെ കവറിനേക്കാള്‍ നല്ല വിശദീകരണം ആവശ്യമില്ല എന്ന് തോന്നുന്നു,

    ഏതൊക്കെ കവിതകള്‍? പ്രസാധകര്‍? അറിയാന്‍ കൌതുകം തോന്നുന്നു,

    എന്തായാലും നിറഞ്ഞ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  33. അവസാനത്തെ കവര്‍ തന്നെ എനിക്കും ഇഷ്ടമായത്. തല തിരിഞ്ഞവള്‍ ‘ഭ്രാന്തി’

    കവര്‍ ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  34. മാഷേ..
    ആശംസകള്‍......
    പുസ്തകത്തിനായി കാത്തിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  35. "കവര്‍ രണ്ടും നന്നായി"

    All the best for the best seller
    forever "

    മറുപടിഇല്ലാതാക്കൂ
  36. സത്യത്തില്‍ ഈ 2 കവറുകളും ഇഷ്ടംമായില്ല എന്ന് പറയാന്‍ തോന്നുന്നു. മാഷിന്റെ കവിതയെ പ്രകാശിപ്പിക്കാന്‍ ഈ കവര്‍ മതിയോ എന്ന് സംശയം. ഒരു തരം പ്ലാസ്റ്റിക് സ്വഭാവം ഇല്ലേ അതിന്... ഇതു വിപണിയുടെ ബഹളത്തില്‍ മുങ്ങതിരിക്കാന്‍ വേറെ കവര്‍ കൂടി നോക്കിക്കൂടെ... പരാജിതന് ഇതിലും നല്ല ഒന്നുടി നോക്കിക്കൂടെ..

    മറുപടിഇല്ലാതാക്കൂ
  37. വളരെ നല്ല വാര്‍ത്ത! അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു.
    വാങ്ങാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഇപ്പോഴേ ചേര്‍ത്തിട്ടുണ്ട്. "Book signing -North America" ട്രിപ്പു പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കുക :)

    മറുപടിഇല്ലാതാക്കൂ
  38. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  39. വിഷ്ണു,
    കവറിനുള്ളിലെ പൊട്ടിത്തെറികള്‍ക്കായി കാത്തിരിക്കുന്നു....എല്ലാഭാവുകങ്ങളും അവതാരിക ഉണ്ടോ?എഴുതി തഴമ്പിച്ച കൈകള്‍ വേണ്ട കേട്ടോ

    മറുപടിഇല്ലാതാക്കൂ
  40. മാഷേ താങ്കളുടെ കവിത ഇതുവരെ പുസ്തകീകരിച്ചിട്ടില്ലെന്നു വിശ്വസിക്കാന്‍ പ്രയാസം, ഇപ്പൊ തന്നെ വളരെ വൈകി, കവര്‍ സുന്ദരം, എല്ലാ ആശംസകളും...

    മറുപടിഇല്ലാതാക്കൂ