gfc

തള്ള

ഭര്‍ത്താവു മരിച്ചതാണ്
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

27 അഭിപ്രായങ്ങൾ:

 1. "അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
  ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
  എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
  അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
  അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
  എന്റെ ചെവികളിലേക്ക്
  ഉന്നം പിടിക്കുമ്പോലെ ഒരു ഒരു..."
  മോഹങ്ങളില്‍ കിഴവനും കിഴവിയും ഇല്ല. കുട്ടികളും കാണില്ല. ചുറുചുറുക്കിന്‍റെയൌവനം മാത്രമേ കാണൂ. നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. ഇങ്ങിനേയും ഒച്ചുകളോ?!!

  ഹാരിസിന്റെ ഒച്ച് ഒന്നു ഞെട്ടിച്ചു

  മറുപടിഇല്ലാതാക്കൂ
 5. ഇങ്ങനെയും?
  ഒരു പക്ഷേ പുത്രവാല്‍സല്ല്‌യത്തിന്റെ പുതിയ
  വകഭേദങ്ങളാകാം..
  അല്ലെങ്കില്‍ രക്തബന്ധത്തിന്റെ....
  അങ്ങനെയല്ലെങ്കിലും അങ്ങനെ വ്യഖ്യാനിക്കാനാണ്‌
  തോന്നുന്നത്....

  മറുപടിഇല്ലാതാക്കൂ
 6. കവിത നന്നായി.
  രഞ്ജിത്തേ,അത്തരം വ്യാഖ്യാനങ്ങളിലും കഴമ്പില്ലാതില്ലാ.

  മറുപടിഇല്ലാതാക്കൂ
 7. മാഷേ ,

  പൊട്ടകവിതകള്‍ , ഇതും , നോട്ടങ്ങളും രണ്ടും ഇഷ്ടായില്ല.

  ( എന്താ മാഷെ കുമ്പിടിയിലെ ആണുങ്ങളൊക്കെ ചത്തോ ;) )

  മറുപടിഇല്ലാതാക്കൂ
 8. കാരൂരിന്റെ പൂവമ്പഴം എന്ന കഥയിലുമുണ്ട് ഇത്. “ഈ തളിര്‍വെറ്റില കണ്ടിട്ട് ഒന്ന് മുറുക്കാന്‍ തോന്നുന്നു” എന്നാണ് കാരൂര്‍ എഴുതിയിരിക്കുന്നത്.

  തറവാ‍ടീ, ഡോണ്ട് വറി, ഇതിനൊരു മറുവായനയുമാകാം. മാഷിന്റെ വെറും മോഹങ്ങളെന്നും.

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍5/25/2008 5:32 PM

  inganeyum kavitha ezhuthaam alle?
  arappu thonnathe nere chovve ezhuthiyittundallo... thallayude youvanam pallu pozhiyaathe chirichu poothulayan thudangi... kaviyude temptations...

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍5/25/2008 5:38 PM

  ഇങ്ങനെയും കവിത എഴുതാം അല്ലേ?
  അറപ്പ് തോന്നാതെ നേരെ ചൊവ്വേ എഴുതിയിട്ടുണ്ടല്ലോ ... തള്ളയുടെ യൌവനം പല്ല് പോഴിയാതെ ചിരിച്ചു പൂത്തുലയാന്‍ തുടങ്ങി ... കവിയുടെ പ്രലോഭനങ്ങള്‍ ... jacob menachery

  മറുപടിഇല്ലാതാക്കൂ
 11. പഴയ ‘സാഹിത്യവാരഫലം’വായിച്ച
  ഒരു പ്രതീ‍തി :)

  മറുപടിഇല്ലാതാക്കൂ
 12. ഇല്ല.. ഈ കവിതയെ ഇങ്ങനെയല്ല വായിക്കേണ്ടിയിരുന്നത്...

  മറുപടിഇല്ലാതാക്കൂ
 13. ചങ്കൂറ്റമാണു വിഷ്ണുക്കവിതകളുടെ മുഖമുദ്ര...

  ഇതും അങ്ങനെ..

  മറുപടിഇല്ലാതാക്കൂ
 14. നിലാവര്‍ നിസ , ശ്രീലാല്‍ ,

  അറിയനുള്ള ആഗ്രഹം കൊണ്ടാണ് , എങ്ങിനെയാണീ കവിത വായിക്കേണ്ടത്?

  മറുപടിഇല്ലാതാക്കൂ
 15. തറവാടീ,
  ഇത് നമ്മുടെ രാഷ്ട്രപതിയെക്കുറിച്ച് (നാടിനെക്കുറിച്ച്)
  ബുഷമ്മാമന്‍ കോണ്ടെലിസാ കുഞ്ഞമ്മയോട്
  പറഞ്ഞതാണത്രേ...
  വരേണ്യ കവിത്രയങ്ങളിലൊന്നായ
  മഹാകവി ബുഷ് മാഷിന്റെ
  വീട്ടില്‍ നമ്മള്‍
  അത്തരം കണ്ണും കലാശവും
  കാട്ടി എന്തെങ്കിലും
  ഒപ്പിച്ചെടുക്കാന്‍ വരുന്നതാണെന്നാവും
  മഠയനായവന്‍
  കരുതിയുട്ടുണ്ടാവുക
  അത്തരം കവിതകള്‍
  തന്നെയാകും അവന്‍
  അവന്റെ ബൂലോകത്തും
  പ്രചരിപ്പിച്ചിട്ടുണ്ടാകുക.

  മറുപടിഇല്ലാതാക്കൂ
 16. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 17. വിഷ്ണുമാഷേ,
  ക്ഷമിക്കുക.
  ഒരുപാട് മാനങ്ങളുള്ള
  താങ്കളുടെ ഈ കവിതയെ
  ഇങ്ങനെ വിവസ്ത്രയാക്കി
  വേഴ്ച്ച നടത്തിയതിന്‌..
  പുതിയ വായനകള്‍ക്കായി കാത്തിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 18. വിഷ്ണുമാഷേ,
  ക്ഷമിക്കുക.
  ഒരുപാട് മാനങ്ങളുള്ള
  താങ്കളുടെ ഈ കവിതയെ
  ഇങ്ങനെ വിവസ്ത്രയാക്കി
  വേഴ്ച്ച നടത്തിയതിന്‌..
  പുതിയ വായനകള്‍ക്കായി കാത്തിരിക്കുന്നു..

  ഹാരിസ് ബൂലോക കമന്റുഭരണിയിലേക്ക്
  ഇത്തരം പുളിച്ച നെല്ലിക്കകള്‍
  നിക്ഷേപിക്കാതിരിക്കുക

  മറുപടിഇല്ലാതാക്കൂ
 19. ചുറ്റും കാണുന്നതിനെ കുഴിച്ച് കുഴിച്ച് പോകുമ്പോള്‍ ചിലപ്പോള്‍ തടയുന്നത് മാംസം അഴുകി വേര്‍പ്പെട്ട തലയോട്ടികളാണ്.മാംസത്തെ ചുറ്റിപ്പറ്റിയാണ് ലോകം.ആത്മാവിനെ ചുറ്റിപ്പറ്റി കവിതയും.നെറ്റി ചുളിയുന്നത് സ്വഭാവികമാണ് നിലാവര്‍,തറവാടി,ശ്രീലാല്‍

  മറുപടിഇല്ലാതാക്കൂ
 20. ഓ !
  താങ്കളുടെ ചങ്കൂറ്റത്തോടു ബഹുമാനം തോന്നുന്നു
  വിഷ്ണു മാഷെ..

  ഇനിയും കവിതകളെ കെട്ടിയിട്ടു വായിക്കുന്നവരോടെന്തു പറയാന്‍.

  പക്ഷെ..
  വെപ്പു പല്ല് വയ്ച്ചു
  ചൂലു പ്രണയമെഴുതുമ്പോള്‍
  മുറി കൂടി വൃത്തിയാകണെ..
  :)

  മറുപടിഇല്ലാതാക്കൂ
 21. പ്രിയ ranjith,

  ബൂലോകത്ത് തറ വേലകള്‍ കാട്ടി ആളെപ്പിടിക്കുന്നവരില്‍ എന്നെ കൂട്ടണ്ട.

  ഒരു കവിത വായിക്കുമ്പോള്‍ സ്വന്തം അനുഭവത്തോട് കൂട്ടി വായിക്കുന്നത് സ്വാഭാവികം.അത് പറയുമ്പോള്‍ സദാചാരവാദികള്‍ക്ക് എന്ത് തോന്നും എന്നാലോചിക്കാറില്ല.

  അല്ല,പെണ്ണുങ്ങള്‍ തുറന്നെഴുതുമ്പോല്‍ അതിമഹത്തായ സാഹിത്യ സ്വാതന്ത്ര്യവും ആണുങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ അതൊക്കെ പുളിച്ച നെല്ലിക്കയുമാകുന്നതില്‍ തന്നെ ഒരു അശ്ലീലമുണ്ടല്ലോ സഖാവെ...!
  ഈ പറഞ്ഞ കവിതക്ക് നിങ്ങള്‍ പറഞ്ഞ “ഒരുപാട് മാനങ്ങള്‍“ കുറച്ച് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുമോ...?

  മറുപടിഇല്ലാതാക്കൂ
 22. വിഷ്ണു. മുന്‍പൊരിക്കലും സന്ദര്‍ശിച്ചിട്ടില്ല. മിയ കുഴപ്പ. മിയ മാക്സിമ കുള്‍പ്പ! പക്ഷെ സംഭവം ഇഷ്ടപ്പെട്ടു.

  എഴുതിക്കഴിഞ്ഞ വാക്ക് കൈ വിട്ട അസ്ത്രം പോലെയാണ്. പ്ലീസ് ഡോണ്‍്ട് ബോദര്‍. അനുവാചകര്‍ സ്വന്തം മാനസിക നിലവാരത്തില്‍ വായിക്കും.

  ഹാരിസ്. കമന്‍റിലാണെങ്കിലും മറ്റുള്ളവരെ തിരുത്തുന്നത് ഹാരിസിന്‍റെ കാര്യമാണെന്നു തോന്നുന്നുണ്ടോ? :-) നാലു ലാര്‍ജ്ജടിച്ചു സുഖമായി കിടന്നുറങ്ങ്! :-):-)

  മറുപടിഇല്ലാതാക്കൂ
 23. അജ്ഞാതന്‍6/02/2008 11:10 PM

  അസ്സല്‍ ആണെഴുത്തു! (വെരി വെരി പോസറ്റീവ് )ആണെഴുത്തു് അന്വേഷിച്ചു് ആള്‍ക്കാര്‍ എങ്ങോട്ടാണാവോ ഓടണതു്! മാളോരെ ദേ ഇബടെ.

  (കൂബിനിടി പേടിച്ചു് അനോണീ ആവുന്നു. അനോണി ഓപ്ഷനു നന്ദി മാഷേ.

  മറുപടിഇല്ലാതാക്കൂ
 24. ഇതിന്റെ മറ്റൊരു വശം യാഹുവിലുണ്ട്. ഇവിടെ നിരോധിതം. ഇന്ത്യയിലുള്ളവര്‍ക്ക് ഇവിടെ നോക്കാം. എന്തുകൊണ്ടാണ് പ്രായം കൂടിയ സ്ത്രീകള്‍ അവരേക്കാള്‍ പ്രായം കുറഞ്ഞവരെ ഡേറ്റ് ചെയ്യുന്നത് എന്ന് യാഹു അന്വേഷിക്കുന്നു: http://dating.personals.yahoo.com/singles/relationships/23981/whats-behind-the-trend-of-women-dating-younger-men;_ylc=X3oDMTU4bDkxcTNmBF9HA3BlcnNvbmFscwRfUwMyNzE2MTQ5BF9zAzIwMjMzOTQyNzcEawNXaGF0JiMzOTtzIEJlaGluZCB0aGUgVHJlbmQgb2YgV29tZW4gRGF0aW5nIFlvdW5n%20XIgTWVuBHNlYwNmcF90b2RheQRzbGsDd2hhdHMtYmVoaW5kLXRoZS10cmVuZC1vZi13b21lbi1kYXRpbmcteW91bmdlci1tZW4EenoDYQ--

  മറുപടിഇല്ലാതാക്കൂ
 25. നോട്ടം says:
  ചുറ്റും കാണുന്ന അരുതാ കാഴ്ചകളുടെ നേര്‍ക്ക്‌ കവി കാണിക്കുന്ന കണ്ണാടി ആണല്ലോ കവിത.

  ധൈര്യ പൂര്‍വം എഴുതി.

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.