പിന്നിലെ ചക്രം പോയ കാറ്,
ചാവി കേടായാതുകൊണ്ട് ചാടാത്ത തവള,
അകത്തെ പീപ്പി പോയതുകൊണ്ട്
ഊമയായ തത്ത,
സ്വിച്ച് പോയതുകൊണ്ട്
ചിത്രങ്ങള്‍ മാറാത്ത ചിത്രപ്പെട്ടി,
തുള വീണതുകൊണ്ട്
ഇനിയെന്നും ചുങ്ങിക്കിടക്കേണ്ട
പ്ലാസ്റ്റിക് ബലൂണ്‍,
ഏതോ അപകടത്തില്‍ പെട്ട് തകര്‍ന്ന
ബൈക്കും ബൈക്കു യാത്രികനും,
കിലുങ്ങാത്ത കിലുക്കാംപെട്ടി,
ഒരുഭാഗം ഉരുകിപ്പോയ പാവ...
എത്രയെത്ര കളിപ്പാട്ടങ്ങളാണ്
ഈ മൂലയില്‍ ചിതറിക്കിടക്കുന്നത്!
എന്തു പ്രസരിപ്പോടെ
എന്തെന്തു ഒച്ചപ്പാടുകളോടെ
കയറിവന്നവ,
ഏതൊക്കെ ഉത്സവപ്പറമ്പുകളില്‍ നിന്ന്
കൂടെ വന്നവ,
ഏതൊക്കെ നഗരങ്ങളില്‍ നിന്ന്
ബഹുദൂരം സഞ്ചരിച്ചവ...
അച്ഛന്റെയോ അമ്മയുടേയോ
ആരുടെ ജീവിതത്തിന്റെ രൂപകങ്ങളാണ്
മക്കളേ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....?
ഭയപ്പെടുത്തുന്ന ചോദ്യം തന്നെ.
മറുപടിഇല്ലാതാക്കൂ“തുള വീണതുകൊണ്ട്
മറുപടിഇല്ലാതാക്കൂഇനിയെന്നും ചുങ്ങിക്കിടക്കേണ്ട
പ്ലാസ്റ്റിക് ബലൂണ്‍,“
വല്ലാതെ പേടി തോന്നുന്നു വിഷ്ണു.
അസ്സലായി തകര്‍ച്ച..
നമ്മള്‍ കളിപ്പാട്ടങ്ങളുടെ മനസ്സില്‍ തട്ടും... തട്ടി...
മറുപടിഇല്ലാതാക്കൂവല്ലാത്ത ചോദ്യാണല്ലോ മാഷേ...
മറുപടിഇല്ലാതാക്കൂപ്രണാമം
അതൊരു വല്ലാത്ത ചോദ്യമായിപ്പോയല്ലോ... നൊമ്പരപ്പെടുത്തുന്ന ചോദ്യം
മറുപടിഇല്ലാതാക്കൂബൈക്ക് യാത്രക്കാരന്‍ മുഴച്ച് നില്‍ക്കുന്നത് പോലെ.
മറുപടിഇല്ലാതാക്കൂബാക്കിയൊന്നും പറയാന്‍ ഞാനാളല്ല.
ഒരു രക്ഷയുമില്ല മാഷെ..
മറുപടിഇല്ലാതാക്കൂആരുടെ ജീവിതത്തിന്റെ രൂപകങ്ങളാണ്
മക്കളേ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....?
അഭിവാദ്യങ്ങള്‍..
നല്ല കവിത മാഷേ..
മറുപടിഇല്ലാതാക്കൂകളിപാട്ടങ്ങളെ പോലെയാണ് മാഷേ കുട്ടികളും..പാട്ടുപാടാത്ത കിലുകില് ചിരിക്കാത്ത ചിത്രം വരച്ചു ചുമരില്‍ അടയാളമിടുന്ന കുഞ്ഞുങ്ങള്‍ നിശബ്ധരാകുന്നത് എപ്പോഴാണ്? കുഞ്ഞുങ്ങള്‍ ചിരിക്കാന്‍ മറക്കുമ്പോള്‍ ജീവിതമല്ലേ വാടുന്നത്?
മറുപടിഇല്ലാതാക്കൂ