gfc

സ്വാര്‍ഥം

എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

4 അഭിപ്രായങ്ങൾ:

  1. നിനക്കു മാത്രം ഇരിയ്ക്കുവാനൊരു ചില്ല ഞാന്‍ കരുതിവെച്ചുപോയതിനാലാവാം...

    മറുപടിഇല്ലാതാക്കൂ
  2. അവള്‍ സ്ത്രീയുടെ പര്യായം തന്നെ (സ്നേഹത്തിന്റെ പര്യായം)അതു തന്നെ കാരണം

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍5/07/2008 2:07 PM

    കാരണം ആകാശം ഒരു പക്ഷിയുടേയും പകുതിയല്ലാ,മലകളും പുഴകളും പുല്‍ക്കൊടിയും മനസ്സിന്റെ പാതിയില്‍ നിറഞ്ഞു പോയിട്ടില്ല.....
    നീ മാത്രമെ എന്നില്‍ നിറഞ്ഞു അലിഞ്ഞു പോയതുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  4. നല്ല വരികള്‍...
    സ്മൃതികള്‍!

    മറുപടിഇല്ലാതാക്കൂ