നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി
ഇരുട്ടിന്റെ ഒരു സൂര്യന്‍
ചിറി തുടച്ച് എന്നെ നോക്കി
ഞൊടിനേരം കൊണ്ട്
മുള്ളുകള്‍ പൊന്തി ആകാശം മുട്ടി.
കറുത്ത തുണികളിട്ട കുറേ പേര്‍ വന്ന്
എന്നെ ബലമായി വലിച്ചുകൊണ്ടു പോയി
പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു.
കിണറ്റിനടിയില്‍ നിന്നുള്ള എന്റെ കരച്ചിലിനെ
കിണറിന്റെ വാവട്ടത്തില്‍
അനേകം ചിരികള്‍ വെട്ടിവീഴ്ത്തി.
ഒരാള്‍ പ്രണയിക്കുന്നു എന്ന് പറഞ്ഞാല്‍ ഇങ്ങനെയാ....ഹി ഹി ഹി ...കവിത
മറുപടിഇല്ലാതാക്കൂനന്നായി ട്ടോ
മൂന്നാം നാള്‍ നിന്റെ മനസ്സില്‍ മാത്രം ഞാന്‍ ഉയിര്‍ത്തെഴുനേല്കും ...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
പ്രണയിച്ചിട്ടില്ല പ്രണയിക്കപ്പെട്ടിട്ടേ ഉള്ളെങ്കില്‍ ഇങ്ങനെതന്നെയാ...
മറുപടിഇല്ലാതാക്കൂകവിതയില് എന്നെ തോല്‍പ്പിക്കാനാണോ പുറപ്പാട് ;)
:) oro pedikaley..
മറുപടിഇല്ലാതാക്കൂഇരുട്ടിന്റെ ഒരു സൂര്യന്‍
മറുപടിഇല്ലാതാക്കൂചിറി തുടച്ച് എന്നെ നോക്കി..
ഹൊ എന്തു നല്ല കവിത , എന്തു നല്ല വരികള്‍!
ഇതാണ് കവിത, ഇതു മാത്രമാണ് കവിത
ഭയങ്കരം എന്നല്ലാതെ എന്താ പറയുക?
ഈശ്വരാ വല്ല യക്ഷിയേയും കേറി പ്രേമിച്ചോ എന്തോ
മറുപടിഇല്ലാതാക്കൂ“പ്രണയം മരണത്തെപ്പോലെയാണ്
മറുപടിഇല്ലാതാക്കൂചോദിക്കുന്നതു ജീവിതം മുഴുവന്‍.” അപ്പോള്‍ ഭയക്കണം.
അനാമിക,
മറുപടിഇല്ലാതാക്കൂഇപ്പോള് അങ്ങനെയൊക്കെയാണ്.പ്രായമായില്ലേ,അതോണ്ടാവും.
എസ്.വി,നന്ദി.
സനല്‍,തോറ്റവരെ പിന്നെയും തോല്‍പ്പിക്കാമോ...:)
സിമീ,നന്ദി.
ജോണ്‍ജാഫര്‍ജനാ,അത്രയ്ക്കുണ്ടോ.. :)
പ്രിയാ,നേരാണ്.ഒരു യക്ഷിയെ ഞാന്‍ പ്രേമിച്ചുകൊണ്ടിരിക്കുകയാണ്.വെള്ളിയാഴ്ചകളില്‍ വന്ന് ചോരകുടിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്... :)
വെള്ളെഴുത്ത്,വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
അതെ ഭയം തന്നെ.
മറുപടിഇല്ലാതാക്കൂനല്ല കണ്ണുരുട്ടിയ കവിത.
നല്ലതു മാത്രം.
:)
പേടിച്ചു ചിരിച്ചുപോയി.
മറുപടിഇല്ലാതാക്കൂഅല്ല വിഷ്ണുമാഷേ,
നിങ്ങക്കാരെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...
“കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.“
എന്ന് പണ്ടൊരു കവി പാടിയിട്ടുണ്ട് ;)
ജ്യോനവന്‍,നന്ദി.
മറുപടിഇല്ലാതാക്കൂശ്രീലാല്-നല്ല വിമര്‍ശനം.