gfc

ചവിട്ട് *

നല്ല തിരക്കാണ് ബസ്സില്‍
കാലു വെക്കാന്‍ ഇടമില്ല.
തലയ്ക്കുമുകളിലെ കമ്പിയില്‍
സ്വന്തം കൈകളാല്‍ കോര്‍ത്തിട്ട്
മുന്നോട്ടും പിന്നോട്ടും
ആയുകയാണ് ഉടലുകള്‍.
ഒരുത്തി എന്റെ നഗ്നമായ
വലതുകാലില്‍ അവളുടെ
പ്ലാസ്റ്റിക് ചെരുപ്പിട്ട്
ചവിട്ടി നില്‍ക്കുകയാണ്.
നല്ല വേദനയുണ്ട്.
എന്നാലും കാലെടുക്കാന്‍
തോന്നുന്നില്ല.
ഇടതു കാലില്‍ കൂടി
അവള്‍ ചവിട്ടി നിന്നെങ്കില്‍
എന്നായിരുന്നു
ആ വേദനയിലും
എന്റെ വിചാരം.

13 അഭിപ്രായങ്ങൾ:

  1. മാഷേ,
    ചെരുപ്പാണ്,
    പ്ലാസ്‌റ്റിക്കാണെന്നുള്ള ഓര്‍മ്മ
    വേദനിയിലും ഉണ്ടാകണം.
    അതാണ് നല്ല വിചാരം
    മറ്റേത്.
    വികാരത്തിന്റെ ഭാവമാണ്.

    മറുപടിഇല്ലാതാക്കൂ
  2. ഏറ്റവും നല്ല വേദന ഏറ്റവും കൂടുതല്‍ വികാരമുണ്ടാക്കുന്നതു കൊണ്ടാവണം വേദന അടുത്ത കാലിലേക്കും ആയാല്‍ മതി എന്ന് ആഗ്രഹിക്കുന്നത്.
    അതു കൊണ്ടാവണം ഇടതു കാലില്‍ നിന്ന് വലതു കാലിലേക്ക് മന്തു മാറ്റാന്‍ നാറാണത്തു ഭ്രാന്തന്‍ വരം ചോദിച്ചത്.
    അല്ലേ മാഷേ..
    സ്നേഹപൂര്‍വ്വം
    ഇരിങ്ങല്‍

    മറുപടിഇല്ലാതാക്കൂ
  3. മാഷെ..

    ഇപ്പോഴത്തെക്കാലത്ത് ആരെങ്കിലും ഇങ്ങിനെ അഹിംസവാദിയാകുമൊ? കാത്തിരിക്കൂ തീര്‍ച്ചയായും അവള്‍ മറ്റെ കാലിലും ചവുട്ടും, അപ്പോള്‍ തോന്നും ഇതിലും നല്ലത് വലുതു കാലില്‍ മാത്രമുള്ള ചവിട്ടാണെന്ന്, പിന്നെ കുറച്ചു കഴിയുമ്പോള്‍ തോന്നും വലതില്‍ നിന്ന് ഇടതിലേക്കു മാറിയെങ്കിലെന്ന്, അങ്ങിനെ മാറി മാറി കാല് ഒരു പരുവമാകും അതുപോലത്തെ ചെരുപ്പിന്റെ ചവിട്ടല്ലെ കിട്ടുന്നത്..!

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പൊ അവള് ഒരു കാലിലേ ചവിട്ടണുള്ളൂ... അത് മറ്റേ കാലിലേക്കും വ്യാപിച്ചെങ്കില്‍ എന്ന് മാഷ് ആഗ്രഹിക്കുന്നു... അങ്ങനെ ചവിട്ട് കിട്ടുമ്പോള്‍ പകരത്തിന് അവളേം ചവിട്ടണന്ന് തോന്നും... പിന്നെ നാട്ടുകാരെടുത്തിട്ട് ചവിട്ടും...

    :)

    മറുപടിഇല്ലാതാക്കൂ
  5. ചില നിമിഷങ്ങളില്‍ അങ്ങിനെയാണ്‌ അല്ലേ മാഷേ, വേദനയാണെങ്കില്‍ പോലും പിന്നെയും വേണമെന്നു തോന്നും...

    മറുപടിഇല്ലാതാക്കൂ
  6. നല്ല വിചാരമാണല്ലോ..അതുപോട്ടെ ചവിട്ട് എന്ന ശീര്‍ഷകത്തിന്റെ തൊട്ടടുത്ത് ഒരു നക്ഷത്രം കിടപ്പുണ്ട്.. അതെന്തിനാണ്? ഒരു നക്ഷത്രച്ചവിട്ട്?ചവിട്ട് നക്ഷത്രം?

    മറുപടിഇല്ലാതാക്കൂ
  7. വെള്ളെഴുത്തേ, നല്ല ചവിട്ട് കിട്ടുമ്പോള്‍ നക്ഷത്രമെണ്ണിപ്പോവും.അതിനാ ആ നക്ഷത്രം...
    ഹല്ല പിന്നെ!

    മറുപടിഇല്ലാതാക്കൂ
  8. ചില സുഖമുള്ള ചവിട്ടുകള്‍....?

    മറുപടിഇല്ലാതാക്കൂ
  9. താങ്കളൊരു നല്ല “ജാക്കിസ്റ്റാ”ണല്ലോ??

    മറുപടിഇല്ലാതാക്കൂ
  10. പബ്ലിസിറ്റിക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നതും, എഴുതിക്കൂട്ടുന്നതും ചില അല്‍പ്പന്മാരുടെ പണിയായിട്ടേ ആളുകള്‍ കാണൂ. ദയവുചെയ്ത് ഞങ്ങളുടെ ബ്ലോഗ് വായന നിര്‍ത്തരുത് മാഷേ..

    മറുപടിഇല്ലാതാക്കൂ
  11. സൂഫീ,ഞാന്‍ സൂഫിയല്ല.അല്‍പ്പനാണ്.പബ്ലിസിറ്റി കൊണ്ട് എനിക്ക് ഇരിക്കാന്‍ മേല.

    മറുപടിഇല്ലാതാക്കൂ
  12. ചില വേദനകളും സുഖമുള്ളതാണല്ലോ!
    കണ്ടോ... വേദന സ്ത്രീപീഢനസാധ്യതയായി...സുഖമായി പരിണമിച്ച് മനോരാജ്യത്തില്‍ മുഴുകുന്ന വായനക്കാര്‍ വിഷ്ണുപ്രാസാദിന്റെ കവിതയുടെ നെഞ്ചത്ത് ചെരിപ്പിട്ടു ചവിട്ടുന്നത്!!?? :)

    മറുപടിഇല്ലാതാക്കൂ