നിങ്ങളെ കാണുമ്പോള്‍ തന്നെ
നിങ്ങള്‍ മരിക്കുന്നതിനെ
സങ്കല്പിക്കും.
അങ്ങനെ നിങ്ങടെ കുട്ടികള്‍
അനാഥരാവുന്നത്,കഷ്ടപ്പെടുന്നത്
ഒടുക്കം നിങ്ങടെ ഭാര്യ...
എനിക്കു വയ്യ.
ദയാരഹിതമായ എന്റെ
ഭാവനകളുടെ തിരക്കഥ
ചിലപ്പോഴൊക്കെ ദൈവം(അല്ലാണ്ടാര്?)
സംവിധാനം ചെയ്തുകളയും.
ചുരം കയറുന്ന വണ്ടിയിലിരുന്ന്
അത് താഴോട്ട് തലകുത്തിവീഴുന്നത്
വീണ്ടും വീണ്ടും കാണും.
ആളുകള്‍ കൂടുന്നത്
ബസ്സിന്റെ കിടപ്പ്
ഒരു ഞെട്ടലുമില്ലാതെ
ഒരു സങ്കടവുമില്ലാതെ
സ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
കുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്,
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.
ദൈവം ബാലചന്ദ്രമേനോനാകുന്നു.
മറുപടിഇല്ലാതാക്കൂമറ്റുള്ളവരുടെ തിരക്കഥകള്‍ എടുക്കില്ല,
മറ്റാരേയും നായകനുമാക്കില്ല :)
ദൈവം തിരക്കഥ കുറിയ്ക്കുന്ന താളെവിടെ എന്നായിരുന്നു ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നത്. അതിവിടെയുണ്ട്. “ദയാരഹിതമായ എന്റെ ഭാവനകളുടെ തിരക്കഥ...”
മറുപടിഇല്ലാതാക്കൂ‘ദൈവ‘ത്തിന്റെ കമന്റിന് ഒരു നിറപുഞ്ചിരി..:)