gfc

മീനെ

അപ്പാ
നീ എങ്കളെ പറ്റിച്ചാ
നാനും ചക്കരയും മീനു പിടിപ്പാന്‍ പോവോം
നാനു നിന്നെ ഓര്‍പ്പെ
അന്റു തോട്ടിലെ വെള്ളത്തിലു
നീ എന്നെ മുക്കിപൊക്കിത്തേ
അപ്പോ നാനു ചിരിച്ചു ഉതറുത്താ
എപ്പളും ഓര്‍മ്മ വരുവേ
തോട് എന്നകൂടെ ചോദിപ്പേ
നീ ഏടെ പോയി എന്റു

നാനു ഉസ്കൂളിലു പോകേ
മക്ക എന്നെ കളിയാക്കും
നീയു കുളിക്കാ
നിന്ന ഉടുപ്പു മുഷിഞ്ചായി
അവാരു പറായും.

അപ്പാ
നീ എനാങ്കു വരാത്തായി
ഞങ്കാക്കു പൈച കാണി
ചോപ്പു എണ്ണയും വാങ്കാത്താക്കു
നാനും അമ്മയും ചക്കരയും കുളിക്കലു കാണി.
അമ്മനെയും എന്നെയും തില
ചിട പിടിച്ചു ചെമ്പിച്ചായി ആണെ അന്റു.

ചക്കരയ്ക്കു പനി വന്താലും
മരുന്തു വാങ്കുവാന്‍ അമ്മ പോവ്വാ
വണ്ടിക്കൂലി കാണി

അപ്പാ
നീ വന്തിച്ചു
എനാക്കൊരു പുതിയ ഉടുപ്പ്
വാങ്കിത്തരുമെന്ന് അമ്മ പറാഞ്ചു.
അവാനും ഇട്ടു ഉസ്കൂളില്‍ പോകാന്റായി
നാനു ഒരു നാളു കനവു കണ്ടേ...ഒരു നാളു എന്നെ
ഉസ്കൂളിലു പിടിച്ചുകൊണ്ടുപോവാന്‍
മാച്ചുമ്മാരു വന്താ
നാനു വയലുക്കു ഓടിപ്പോയാ
എന്‍താകു അവരു നമ്മെ
ഉസ്കൂളുക്കു കൊണ്ടുപോകിന്റായി
അവരു നമ്മെ അവരെ വാച്ച പടിപ്പിക്കുന്നത്
എന്‍‌താങ്കു?
ഏടെങ്കിലും നമ്മ വാച്ച
പടിപ്പിക്കിന്റെ ഉസ്കോളു ഉളതോ?
അപ്പാ
അമ്മ എങ്കാക്കു
രണ്ടു മൂന്നു നാളു കൂടുമ്പോ
എനത്തായെങ്കിലും ഉണ്ടാക്കിത്തരും.
ചിലപ്പൊ എനാക്ക് എമ്പാടും പയ്ക്കും.
പയ്ച്ചു പയ്ച്ചു നാനു കിരായും.
പയിപ്പു താങ്കാത്ത തിവചം
നാന്‍ ഉസ്കോളുക്കു പോവേം
ആടെ എരുതെയും ഉച്ചായ്ക്കും
തിന്നുവാന്‍ കിടെക്കും.

അപ്പാ
നീ വന്താലു പിന്നെ
നാനു സ്കൂളിലു പോകാ എന്റു
നാനു ആടുത്ത മക്കളോട് പറാഞ്ച
നാനു അടയ്ക്ക് പൊളിപ്പാന്‍
ആന്റണി ചേട്ടനാടെ പോയാ
ആടെ ടീവി മലയും
ഉച്ചായ്ക്ക് ചോറും ഉണാക്കമീനും

അപ്പാ
ഉല്‍ചവത്തിനു
നീ കഴിഞ്ച കൊല്ലം
എനാക്കു വാങ്കിത്തന്ത പോലെ
മാലയും വളയും ഇക്കൊല്ലം
ആരു വാങ്കിത്തരും?

അപ്പാ
കുടഗില്‍ പോയി
എമ്പാടും പൈസ കൊണ്ടുവരുമെന്നു പറാഞ്ചു
എനക്കു എമ്പാടു ഉമ്മ തന്തു പോയി
നീയിപ്പോ കലാക്ടറുടെ വണ്ടിയും
ടീവിക്കാരെയുമൊക്കെ കൂട്ടി
ഇയാണെ എനത്താങ്കു വന്തായി
നീ ഒന്റും മുണ്ടാതെ
കിടക്കുന്റായി എനാങ്കു?
നിന്നെ ആരോ അറ്ഞ്ചുകൊന്റായി ആണു
ഊരുക്കാരു മെല്ലെ പറയിന്റായി നാനു കേട്ടേ...അപ്പാ
നിനാക്കു നിന്ന മീനൂനെ ഇഷ്ടമാ
എന്നകൂടാ എനത്താങ്കിലു പറാ...

1 അഭിപ്രായം:

  1. ഇത് ഫേസ് ബുക്കില്‍ വായിച്ച് അവിടെ അഭിപ്രായം എഴുതിയിരുന്നു. ഓഫീസില്‍ ബ്ലോഗ് തുറക്കാറില്ല. ശരിക്കും മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍. മിറക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ സെവന്‍ എന്നൊരു സിനിമ കഴിഞ്ഞയാഴ്ച്ച കണ്ടിരുന്നു. അതിലെ കുട്ടി എപ്പോഴും അപ്പാ എന്ന് വിളിക്കുന്നതുപോലെ ഫീല്‍ ചെയ്തു, ഇവിടെ “അപ്പാ” വിളി.

    മറുപടിഇല്ലാതാക്കൂ