പുഞ്ചിരി
------------
ഭൂമിയിലെമുഴുവന്‍ കുഞ്ഞുങ്ങളുടെയും
മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞുപോയി.
പൂക്കളില്‍ ആ പുഞ്ചിരി .
പുഴവെള്ളത്തില്‍ ആ പുഞ്ചിരി
നക്ഷത്രങ്ങളില്‍ അതിന്റെ വെള്ളിക്കിരണങ്ങള്‍ .
പക്ഷേ,അവയില്‍ നിന്ന് ആര്‍ക്കെടുക്കാനാവും അത്..?
കാടിനോടും കാറ്റിനോടും ചോദിച്ചു.
വെയിലിനോടും മഞ്ഞിനോടും ചോദിച്ചു.
കടലിനോടും മേഘങ്ങളോടും ചോദിച്ചു.
അവയെല്ലാം വിസമ്മതിച്ചു.
ഭൂമിയിലെ ഒരു കുഞ്ഞും ചിരിക്കാത്ത
ദിനങ്ങളിലൂടെ ലോകം.
ചിരിക്കാത്ത കുഞ്ഞുങ്ങളുടെ
അച്ഛനമ്മമാര്‍
പുകയുന്ന കുന്തിരിക്കങ്ങളായി.
പുക നിറഞ്ഞ് ലോകത്തിന്
വീര്‍പ്പുമുട്ടി.
പൂക്കളില്‍ നിന്ന് ആ പുഞ്ചിരി മാഞ്ഞു.
പുഴവെള്ളത്തില്‍ നിന്നും
നക്ഷത്രങ്ങളില്‍ നിന്നും
അത് മാഞ്ഞു.
ലോകം നിശ്ശബ്ദമായി.
ആര് തിരിച്ചുകൊടുക്കും അത്?
കാറ്റ് മരങ്ങളുടെ
ചെകിട്ടില്‍ അടക്കം പറഞ്ഞു.
പര്‍വതങ്ങള്‍ ഇത്രയും കാലത്തെ വിഷാദനിശ്ശബ്ദത വിട്ട്
മൂക്കൊലിപ്പിക്കാന്‍ തുടങ്ങി.
അവയുടെ കണ്ണുകളില്‍ നിന്ന്
നക്ഷത്രങ്ങള്‍ കുടുകുടെ ഒഴുകി
രാത്രിയുടെ ആകാശം മുഴുവന്‍ നിറഞ്ഞു
അപ്പോള്‍അത്ഭുതമെന്ന് പറയട്ടെ,
ലോകത്തിനു മുകളില്‍ ഒരു ചോരക്കുഞ്ഞ്’
കൈകാലിട്ടടിക്കുന്നു.
ആരതിന് ഒരു പുഞ്ചിരി നല്‍കും?
ലോകം അന്നോളം കൂട്ടിവെച്ച
ആയുധക്കൂമ്പാരങ്ങള്‍
അസാധ്യമെന്ന് തലതാഴ്ത്തി നിന്നു.
------------
ഭൂമിയിലെമുഴുവന്‍ കുഞ്ഞുങ്ങളുടെയും
മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞുപോയി.
പൂക്കളില്‍ ആ പുഞ്ചിരി .
പുഴവെള്ളത്തില്‍ ആ പുഞ്ചിരി
നക്ഷത്രങ്ങളില്‍ അതിന്റെ വെള്ളിക്കിരണങ്ങള്‍ .
പക്ഷേ,അവയില്‍ നിന്ന് ആര്‍ക്കെടുക്കാനാവും അത്..?
കാടിനോടും കാറ്റിനോടും ചോദിച്ചു.
വെയിലിനോടും മഞ്ഞിനോടും ചോദിച്ചു.
കടലിനോടും മേഘങ്ങളോടും ചോദിച്ചു.
അവയെല്ലാം വിസമ്മതിച്ചു.
ഭൂമിയിലെ ഒരു കുഞ്ഞും ചിരിക്കാത്ത
ദിനങ്ങളിലൂടെ ലോകം.
ചിരിക്കാത്ത കുഞ്ഞുങ്ങളുടെ
അച്ഛനമ്മമാര്‍
പുകയുന്ന കുന്തിരിക്കങ്ങളായി.
പുക നിറഞ്ഞ് ലോകത്തിന്
വീര്‍പ്പുമുട്ടി.
പൂക്കളില്‍ നിന്ന് ആ പുഞ്ചിരി മാഞ്ഞു.
പുഴവെള്ളത്തില്‍ നിന്നും
നക്ഷത്രങ്ങളില്‍ നിന്നും
അത് മാഞ്ഞു.
ലോകം നിശ്ശബ്ദമായി.
ആര് തിരിച്ചുകൊടുക്കും അത്?
കാറ്റ് മരങ്ങളുടെ
ചെകിട്ടില്‍ അടക്കം പറഞ്ഞു.
പര്‍വതങ്ങള്‍ ഇത്രയും കാലത്തെ വിഷാദനിശ്ശബ്ദത വിട്ട്
മൂക്കൊലിപ്പിക്കാന്‍ തുടങ്ങി.
അവയുടെ കണ്ണുകളില്‍ നിന്ന്
നക്ഷത്രങ്ങള്‍ കുടുകുടെ ഒഴുകി
രാത്രിയുടെ ആകാശം മുഴുവന്‍ നിറഞ്ഞു
അപ്പോള്‍അത്ഭുതമെന്ന് പറയട്ടെ,
ലോകത്തിനു മുകളില്‍ ഒരു ചോരക്കുഞ്ഞ്’
കൈകാലിട്ടടിക്കുന്നു.
ആരതിന് ഒരു പുഞ്ചിരി നല്‍കും?
ലോകം അന്നോളം കൂട്ടിവെച്ച
ആയുധക്കൂമ്പാരങ്ങള്‍
അസാധ്യമെന്ന് തലതാഴ്ത്തി നിന്നു.
ഗ്രേറ്റ്!
മറുപടിഇല്ലാതാക്കൂവളരെ ഇഷ്ടപ്പെട്ടു
നല്ല വരികള്‍ മാഷേ ...
മറുപടിഇല്ലാതാക്കൂ>>>>
വരികള്‍ ഒന്നുകൂടെ അടുപ്പിച്ചു വെക്കൂ ...ഗ്യാപ്പ് കുറയ്ക്കുക എന്നാല്‍ ഒരുപാട് താഴോട്ട് പോകില്ല ..നന്ദി