gfc

പുള്ളിസ്സാരി










വെയിലിന്റെ പുള്ളിസ്സാരി
അഴിച്ചഴിച്ച് പോകുന്നു
ദുശ്ശാ‍സനന്റെ മണ്ടക്കാര്‍
അഴിക്കേണനുസരിച്ച് ഓള്ക്ക്
സാരികൊടുത്തുകൊണ്ടിരുന്നു
ഒരു തെണ്ടിസ്സൂര്യന്‍

അതുകൊണ്ട് പുള്ളിസ്സാരി മാത്രേ
കണ്ടുള്ളൂ

വെയിലിനെക്കുറിച്ച് പിന്നേമ്പിന്നേം
ഒരു നീലമേഘം പ്രസംഗിക്കും
പോട്ടം പിടിക്കണ പുഴുപ്പല്ലന്‍പുഴ
ഓള്‍ടെ പല സെയ്സിലുള്ള പോട്ടങ്ങള്‍
ഓളങ്ങളില്‍ പിന്നേമ്പിന്നേം നിരത്തിവെക്കും
ദുശ്ശാസനന്റെ മണ്ടക്കാര്‍
താറിട്ടതും ഇടയ്ക്കിടെ ഇടാന്‍ മറന്നതുമായ
റോട്ടിലൂടെ അഴിച്ചഴിച്ചങ്ങനെപോകും...
ഓള്‍ടെ ഒടുക്കത്തെ കീറാത്ത പുള്ളിസ്സാരി
ഒടുക്കം ഞാനും ദുശ്ശാസനനും കൂടി
82ല്‍ പൂട്ടിപ്പോവുകയും 2000ല്‍
ഭൂമീലെ സകല എടപാടുകളും ക്ലോസാക്കുകയും ചെയ്ത
അയ്യപ്പേട്ടന്റെ കടേന്റെ മുന്‍പില് നിര്‍ത്തും
ഓരോ വെറുങ്ങലിച്ച ചായ വാങ്ങിക്കുടിക്കും.
ഞാനൊരു ചത്ത ഈച്ചേനെ
ചായേന്ന് പുറത്തേക്ക് തോണ്ടിയിടും
അപ്പൊ ദുശ്ശാസനനും കിട്ടും ഒരീച്ച
അപ്പൊ ഞമ്മടെ നീലമേഘം
ഇനി വെയിലിനെക്കുറിച്ച് പ്രസംഗിക്കൂലാന്ന്
താണുകേണു പറയും...
ഞങ്ങള്‍ക്കതു കേള്‍ക്കാം.(ദുശ്ശാസനന്‍
എന്നെ നോക്കി ചിരിക്കും)നിങ്ങള്‍ക്കത് കാണാം.
അപ്പൊ ആ പോട്ടം പിടിക്കണ പുഴുപ്പല്ലന്‍ പുഴ
കടയടച്ച് കുടേംകൊണ്ട് മുഖം മറച്ച്
കുണുങ്ങിക്കുണുങ്ങി എറണാങ്കുളത്തൂടെ
പോണത് ഞങ്ങടെ മുന്നീക്കൂടേണ്..
ഞങ്ങള് നോക്കുമ്പോ ഒരു വൈബ്രേറ്ററ്
മുന്നീക്ക് ചാടി വടിക്കാന്‍ തുടങ്ങി.
മുന്നീക്ക് നോക്കുമ്പോ
ഓള്‍ടെ സാരില്ല,ഓളില്ല
അയ്യപ്പേട്ടന്റെ കടേം ല്ല
ദുശ്ശാസനാ നീ എവടെപ്പോയീന്ന്
ഞാന്‍ നെഞ്ചത്തടിച്ച് നെലവിളിക്കുമ്പോലെ
ഒരു മഴ ഒലിച്ചൊലിച്ചുവന്ന്
എന്നേങ്കൊണ്ട് പോയി...
എന്നെ നിങ്ങ ആരെങ്കിലും കണ്ടാ....?

9 അഭിപ്രായങ്ങൾ:

  1. സ്വത്ത്വബോധമുള്ള പാട്ട്. ഇത് സമൂഹത്തെ തീപിടിപ്പിക്കാതിരിക്കില്ല

    മറുപടിഇല്ലാതാക്കൂ
  2. സാരിമാറിസാരിമാറി ഗമയിൽ ആരോഹണം ചെയ്തുവന്നു മട്ടുപ്പാ‍ാ‍ാവിൽ കയറിയിരിക്കുന്ന മലയാളകവിതയുടെ ഒരു സാമ്പിൾ ഇതാണെങ്കിൽ,
    മലയാളകവിതേ,
    നിനക്കന്ത്യോപചാരങ്ങൾ!

    പട്ടുനൂലും വാഴനാരും ഒത്തുകെട്ടുന്ന നെയ്ത്തുകാർ നിന്റെ തുകിലും തൊലിയും ഉരിച്ചെടുത്തുകളഞ്ഞിരിക്കുന്നു.


    പൂവിന്റേയും കനിയുടേയും വേണ്ട, ചോരേന്റേം തെറീന്റേം മതി എന്നു കവിതയെ പുരോഗമിപ്പിച്ചോന്മാർ ഇപ്പോൾ മോളിലിരുന്നാർത്തറയ്ക്കുന്നുണ്ടാവണം.

    എന്നാലും വിഷ്ണൂ,
    ഇത്ര നല്ല കളിമണ്ണുണ്ടായിട്ടും,
    ഇത്ര നല്ല കയ്യഴകുണ്ടായിട്ടും,
    അതൊക്കെ ധൂർത്താടി,
    പണിയെടുക്കാതെ,
    മടിപിടിച്ച്,
    വെറുമൊരു ഉദകക്കുടുക്കയെന്തിനു കറക്കിയെടുപ്പൂ നീ?

    :(

    മറുപടിഇല്ലാതാക്കൂ
  3. ഒരു തമാശ ഗീതമായി കൂട്ടാം അല്ലേ...മാഷെ

    മറുപടിഇല്ലാതാക്കൂ
  4. "മലയാളകവിതേ,
    നിനക്കന്ത്യോപചാരങ്ങൾ!"

    പൂവിന്റെയും കനിയുടെതുമേ പാടുള്ളൂ എന്ന നിര്ബന്ധത്തില്‍ തന്നെ കവിത വളര്‍ന്നു ഭാഷ മരിക്കാതിരിക്കാന്‍ എല്ലാ കവികളും ശ്രദ്ധിക്കേണ്ടതു തന്നെ! ബോന്‍സായ് സൌന്ദര്യത്തെ മാമരമാക്കി അലങ്കാരമുറിയില്‍ നിന്നും പുറം തല്ലുന്നതിലെ ക്രൂരത ഹാ! കഷ്ടം!!

    മറുപടിഇല്ലാതാക്കൂ
  5. ഒന്നുമില്ലായ്മ്മയെന്ന തിരിച്ചറിവ്...

    മറുപടിഇല്ലാതാക്കൂ
  6. വീണ്ടും പാവം വായനക്കാര്‍ക്ക് തുറന്നു കൊടുത്തോ വിഷ്ണൂ

    വരികള്‍ക്ക് കൃത്രിമത്വം തോന്നുന്ന പോലെ

    മറുപടിഇല്ലാതാക്കൂ