ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
കുന്നുകളുടെ നിരകള്‍ വരയ്ക്കുന്നു.
ആകാശം മഴമേഘങ്ങളുടെ മസിലുകള്‍ കാട്ടി
പേടിപ്പിക്കാന്‍ വരുന്നു.
ചെറുപ്പത്തില്‍ കണ്ട മഴ
ഒട്ടും വളരാതെ ഇരുട്ടത്തു വന്ന്
ജനലിലൂടെ എന്നെ നോക്കുന്നു.
ഇടിവെട്ട്
ശബ്ദങ്ങള്‍ കൊണ്ട്
ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക്
വേറൊരു നിര കുന്നുകള്‍ വരച്ചുവരച്ചുപോകുന്നു.
പേടിപ്പിക്കുന്ന ചിത്രകഥകള്‍
വായിച്ച കുട്ടിക്കാലവൈകുന്നേരങ്ങള്‍
മഴയോടൊപ്പം ജനലിലൂടെ നോക്കുന്നു
പേടിക്കുവാന്‍ എനിക്ക് കൊതിയാവുന്നു.
കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ
ഒരു ചിത്രകഥ മറിഞ്ഞുകൊണ്ടിരിക്കുന്നു.
മഴ നിറഞ്ഞ രാത്രിയില്‍ വട്ടത്തൊപ്പിവെച്ച ഒരാള്‍
വിജനമായ റോഡിലൂടെ നടന്നു നീങ്ങുന്നു.
കുതിരവണ്ടിയില്‍ അമാനുഷികനായ ഒരു കഥാപാത്രം
തെരുവിലൂടെ കടന്നുപോകുന്നു.
മൂങ്ങകള്‍,വവ്വാലുകള്‍,കുറുക്കന്മാര്‍
ശ്മശാനം
ഇരുട്ട് വെളിച്ചം
കറുപ്പ് വെളുപ്പ്
കറുപ്പ്,കറുപ്പ്,കറുപ്പ്
ഇടിവെട്ട്
വേറൊരു നിര കുന്നുകള്‍
വരച്ചുവരച്ചുവരച്ച്.....
പുതുവര്‍ഷാശംസകള്‍
മറുപടിഇല്ലാതാക്കൂതെരുവിലേയ്ക്ക് നോക്കുമ്പോള്‍ അതിമാനുഷനായ ഒരു കവി കവിത വായിച്ചുകൊണ്ട് നടന്നു പോകുന്നു
മറുപടിഇല്ലാതാക്കൂഎന്നെഴുതിയതാണ്
മറുപടിഇല്ലാതാക്കൂതുറന്നിട്ട ജനലിലൂടെ വന്ന്
മറുപടിഇല്ലാതാക്കൂകൂടെക്കിടക്കുന്ന മഴക്കാറ്റിനെ
ഓര്‍മ്മ വരുന്നു.
കൊതിക്കുവാന്‍ എനിക്കു പേടിയാകുന്നു!
കവിത നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു!
രണ്ടു ദിവസം മുന്‍പ് മഴ പെയ്തിരുന്നു.അന്ന് എഴുതിയതാണ്...
മറുപടിഇല്ലാതാക്കൂശരിക്കും പേടിക്കണം...
മറുപടിഇല്ലാതാക്കൂമഴ വരതിരിക്കുന്നതിനെ കുറിച്ച്, ഇടി വെട്ടാതിരിക്കുന്നതിനെ കുറിച്ച്,...
വളരെ നന്നായിരിക്കുന്നു..ഭായി !
ഇതോടൊപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍"
ചെറുപ്പത്തില്‍ കണ്ട മഴ
മറുപടിഇല്ലാതാക്കൂഒട്ടും വളരാതെ ..
പുതുവല്‍സരാശംസകള്‍..
കുന്നുകള്‍ വരച്ച് വരച്ച്..മിന്നലുകള്‍.
മറുപടിഇല്ലാതാക്കൂഎഴുത്തിന്റെ നാളുകള്‍ ആശംസിക്കുന്നു.
നഷ്ടങ്ങളുടെ പെരുമഴയിൽ
മറുപടിഇല്ലാതാക്കൂപണ്ടത്തെ നന്മനിറഞ്ഞപേടികളും
കുത്തിയൊലിച്ചുപോയിരിയ്ക്കുന്നു.
2010
ഒരുപാട് കവിതകൾ പെയ്യുന്ന രാവുകളെ തരട്ടെ
പകലുകളേയും
ചെറുപ്പത്തില്‍ കണ്ട മഴ
മറുപടിഇല്ലാതാക്കൂഒട്ടും വളരാതെ ഇരുട്ടത്തു വന്ന്
ജനലിലൂടെ എന്നെ നോക്കുന്നു..
വളരേണ്ടിയിരുന്നില്ല ഞാനും :(