ഒരു വഴിക്കെറങ്ങ്യാല്‍
കടലക്കാരന്‍
കടല കൊറിക്ക്ണോ കടല കൊറിക്ക്ണോന്ന് നോക്കും.
തുണിക്കടക്കരാന്‍
തുണി വാങ്ങുമോ തുണി വാങ്ങുമോന്ന് നോക്കും.
പച്ചക്കറിക്കാരന്‍
പച്ചക്കറി വാങ്ങുമോ പച്ചക്കറി വാങ്ങുമോന്ന് നോക്കും.
ചായക്കടക്കാരന്‍
ചായ കുടിക്കണ്ടേ ചായ കുടിക്കണ്ടേന്ന് നോക്കും.
ബസ്സുകിളി
വണ്ടീ കേറുണ്ടോ വണ്ടീകേറുണ്ടോന്ന് നോക്കും.
ഏതെങ്കിലും പെങ്കുട്ടി
എന്നെ പ്രേമിക്ക്ണ്ടോ എന്നെപ്രേമിക്ക്ണ്ടോന്ന് നോക്കും.
നേതാവ്
പിരിവ് തര്ണ്ടോ തര്ണ്ടോന്ന് നോക്കും.
റിയല്‍ എസ്റ്റേറ്റുകാരന്‍
വീടു വേണ്ടേ സ്ഥലം വേണ്ടേന്ന് നോക്കും.
ഒരാള്‍ദൈവം
തൊഴാന്‍ വര്ണ്ടോ തൊഴാന്‍ വര്ണ്ടോന്ന് നോക്കും.
ഒരു പട്ടി
കടിക്കാന്‍ തര്ണ്ടോ കടിക്കാന്‍ തര്ണ്ടോന്ന് നോക്കും.
ഹോഡിങ്സിലെ പെണ്ണിന്റെ പൊക്കിള്‍
അന്തം വിട്ട് നോക്ക്ണില്ലേ അന്തം വിട്ട് നോക്ക്ണില്ലേ ന്ന് നോക്കും.
എല്ലാരും കൂടി നോക്കി നോക്കി
എന്നെ ഒരു വഴിക്കാക്കും.
അതുകൊണ്ടിപ്പോ ഒരു വഴിക്കും എറങ്ങാറില്ല...
(തര്‍ജ്ജനിയില്‍ മുന്‍പ് വന്നത്)
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനല്ല കവിത വിഷ്ണുമാഷ്.
മറുപടിഇല്ലാതാക്കൂഏതു ഗണത്തിൽ പെറ്റുത്തുമെന്നറിയാതെ വയിച്ചു. കുറ്റം പറയാൻ വയ്യ. ഓടപ്പൂ ചതയ്ക്കുന്നതു പോലെ കവിത വായിക്കരുതെന്നു എൻ എൻ കക്കാടു പറഞ്ഞു വെച്ചിട്ടുണ്ടല്ലോ
മറുപടിഇല്ലാതാക്കൂഏതു വഴിക്കിറങ്ങിയാലും നമ്മളെ നോക്കാന്‍
മറുപടിഇല്ലാതാക്കൂപത്തുപേരുണ്ടല്ലോ.ഭാഗ്യം!
kalkki
മറുപടിഇല്ലാതാക്കൂഏതെങ്കിലും പെങ്കുട്ടി
മറുപടിഇല്ലാതാക്കൂഎന്നെ പ്രേമിക്ക്ണ്ടോ എന്നെപ്രേമിക്ക്ണ്ടോന്ന് നോക്കും.
പിന്നെ!അതു നൊണ :)
എല്ലാരും കൂടി ഒരു വഴിക്കാക്കും അല്ലെ മാഷേ ......
മറുപടിഇല്ലാതാക്കൂ