gfc

സൂര്യന്‍

രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂ‍ലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു

പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ഇന്നും എഴുന്നേല്‍‌ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.

എല്ലാ ദിവസവും എഴുന്നേല്‍‌ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...

2 അഭിപ്രായങ്ങൾ:

  1. അതിവേഗം കാറോടിച്ച് അതിനെ കുന്നിന്‍ നെറുകയിലും കടലിലുമൊന്നും കൊണ്ടെ കളയാന്‍ ശ്ര്മിക്കാതെ... കൈക്കുടന്നയിലെടുത്ത് അല്പം സ്നേഹം കൊടുത്ത്, പുഴയില്‍ കൊണ്ടുപോയി നന്നായി കുളിപ്പിച്ച് കൂടെ നിര്‍ത്തുക, അത് താങ്കള്‍ക്കു മാത്രമായുള്ള സുര്യനാണന്നു തിരിച്ചറിയുക

    മറുപടിഇല്ലാതാക്കൂ
  2. പരിഭവഭാവമുണ്ടാകും മുഖത്ത്.. നോക്കിക്കോ.. ;)

    മറുപടിഇല്ലാതാക്കൂ