ഒരു മൈന സ്വന്തം ശബ്ദങ്ങളുടെ പെന്‍സില്‍ കൊണ്ട് എപ്പോഴും കുത്തി വരയ്ക്കുന്ന ഒരു നീലക്കടലാസാണ് എന്റെ വീടിനു മുകളിലെ ആകാശം.ഞാനവളോട് ചോദിച്ചിട്ടില്ല,കേള്‍ക്കുന്ന വരകളുടെ ചിത്രകാരീ,എന്താണ് നീ എപ്പോഴും കുത്തി വരയ്ക്കുന്നതെന്ന്...
ഒരു പക്ഷിയുടെ ജീവിതം പോലെയല്ലല്ലോ എന്നെപ്പോലെയൊരു മനുഷ്യന്റേത്.അതിന് വേണമെങ്കില്‍ പറക്കാം /പറക്കാതിരിക്കാം.വേണമെങ്കില്‍ കൂടുവെക്കാം/വെക്കാതിരിക്കാം.ഏതുമരത്തിലും എപ്പോഴും പോയിരിക്കാം/പോകാതിരിക്കാം.
ചുരുങ്ങിയ പക്ഷം അതിന് സീരിയല് കാണുകയെങ്കിലും വേണ്ട.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഉണ്ടായിപ്പോയ എത്ര പ്രത്യയശാസ്ത്രങ്ങളെ ഭയന്ന്,ഭാര്യയോടും കുഞ്ഞുങ്ങളോടും ചെയ്യുന്നത് അനീതിയല്ലേ എന്ന് കുറ്റബോധത്തില്‍ ഉരുകി,രാജ്യത്തോടും സാമൂഹത്തോടും ചെയ്യുന്നത് അക്രമമല്ലേ എന്ന് തപിച്ച്,പാപമല്ലേ വഞ്ചനയല്ലേ ചതിയല്ലേ ആണ്‍കോയ്മയല്ലേ അധികാരമല്ലേ എന്നൊക്കെ വ്യാകുലപ്പെട്ട് അനങ്ങാനോ അനങ്ങാതിരിക്കാനോ പറക്കാനോ പറക്കാതിരിക്കാനോ പാടാനോ പാടാതിരിക്കാനോ പറ്റാത്ത എന്റെ ജീവിതത്തിന് ഒരു മൈനയോടും ഒന്നും ചോദിക്കുക വയ്യ.
അല്ലെങ്കില്‍ ഞാന്‍ ചോദിക്കേണ്ടുന്ന ചോദ്യങ്ങളൊന്നും ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നില്ല.
ആ മൈന തിരിച്ചുവന്നു വിഷ്ണൂ. വിടാതെ മുറിക്കിപ്പിടിച്ചോ :)
മറുപടിഇല്ലാതാക്കൂഇവിടെയും ഒരാകാശമുണ്ട്. മൈനയുമുണ്ട്. ഞാനും ചോദിക്കാറില്ല. ഒന്നും. അവിടെ നിന്ന് എന്നെ കാണുന്ന ബൈനോക്കുലറ് ഉണ്ടോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. ഒരു പാട് ഇഷ്ടമായി
മറുപടിഇല്ലാതാക്കൂഈ മൈ-ന-ക്കവിത
ഇഷ്ടമായി മാഷെ ഈ ചിന്തകള്‍..
മറുപടിഇല്ലാതാക്കൂകലക്കിയിരിക്കുന്നു മാഷെ.ഒന്നും പറയാനില്ല.u again proved that u r vishnuprasad
മറുപടിഇല്ലാതാക്കൂManoharam... Ashamsakal...!!!
മറുപടിഇല്ലാതാക്കൂഒരു മൈന സ്വന്തം ശബ്ദങ്ങളുടെ പെന്‍സില്‍ കൊണ്ട് എപ്പോഴും കുത്തി വരയ്ക്കുന്ന ഒരു നീലക്കടലാസാണ് എന്റെ വീടിനു മുകളിലെ ആകാശം....എനിക്കിതു മതി!
മറുപടിഇല്ലാതാക്കൂഇണ വേര്‍പെട്ട ഒരു ഒറ്റ മൈന..
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു മാഷേ...ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂഒരു മൈന സ്വന്തം ശബ്ദങ്ങളുടെ പെന്‍സില്‍ കൊണ്ട് എപ്പോഴും കുത്തി വരയ്ക്കുന്ന ഒരു നീലക്കടലാസാണ് എന്റെ വീടിനു മുകളിലെ ആകാശം
മറുപടിഇല്ലാതാക്കൂനന്നായി