പിന്നെപ്പിന്നെ
എന്തോ മറന്നു പോയതു പോലെ
എന്ന തലക്കെട്ടില്‍ നിര്‍മിക്കപ്പെട്ട
ഒരു ജീവശില്പമെന്ന് പെരുമാറിത്തുടങ്ങി.
എന്തിന് ,എപ്പോള്‍ എന്നീ കുരുടന്‍ കണ്ണുകള്‍
അങ്ങനെ തന്നെയുണ്ട്
എന്താണ് മറന്നതെന്ന്
ഓര്‍മിക്കാനുള്ള ശ്രമത്തെയാണ്
ജീവിതമെന്ന് ഓമനിച്ചു വിളിക്കുന്നത്
ഒരു മുഴുവന്‍ ഓര്‍മയല്ല,
മുഴുവന്‍ മറവിയുമല്ല;
മറവിയെക്കുറിച്ചുള്ള
അപൂര്‍ണമായ ഓര്‍മ...
പിന്നെപ്പിന്നെ താങ്കള്‍ തിരിച്ചു വരുന്നു
മറുപടിഇല്ലാതാക്കൂമുഴുവന് ഓര്‍മയല്ല,
മറുപടിഇല്ലാതാക്കൂമുഴുവന് മറവിയുമല്ല;
മറവിയെക്കുറിച്ചുള്ള
അപൂര്‍ണമായ ഓര്‍മ...
മാഷെ, കൊള്ളാം.
സസ്നേഹം.