gfc

അനിഷ്ടമേ

ദീര്‍ഘകാലത്തെ ദാമ്പത്യജീവിതം കൊണ്ട്
വളിച്ചതും കെട്ടതുമായ ചീര്‍ത്ത ശരീരങ്ങളുള്ള
മനുഷ്യരുടെ ആപ്പീസ് മുറീ
നിന്നിലേക്ക്
മറിഞ്ഞു നോക്കി
തിരിഞ്ഞു നോക്കി
ചരിഞ്ഞു നോക്കി
ആഞ്ഞു ചവിട്ടി
കാറിത്തുപ്പി
കണ്ണു തിരുമ്മി
കോട്ടുവാ വിട്ട്
ഒരനിഷ്ടത്തിന്റെ ഫിലിം റോള്‍
എത്ര രീതിയില്‍ ഓടിച്ചതാണ് ഞാന്‍.

വാടാ അനിഷ്ടമേ വാടാ
എന്ന് മകുടിയൂതി
ഇന്ന് കൊട്ട തുറക്കുമ്പോള്‍
എന്റെ പ്രിയപ്പെട്ട അനിഷ്ടമേ
നീ വെറും ഒരിഷ്ടമായി വന്ന്
ആടിയാടി എന്നെത്തന്നെ കൊത്തിയല്ലോ
ഉളുപ്പില്ലാത്തവനേ...

5 അഭിപ്രായങ്ങൾ:

  1. മറിഞ്ഞു നോക്കി
    തിരിഞ്ഞു നോക്കി
    ചരിഞ്ഞു നോക്കി
    ഒടുവില്‍ ഇഷ്റ്റമായി

    മറുപടിഇല്ലാതാക്കൂ
  2. കറിത്തുപ്പി
    കാറിതുപ്പിയെന്നല്ലെ?

    എത്രാ രീതിയില്‍ ഓടിച്ചതാണ് ഞാന്‍
    എത്ര രീതിയില്‍ ഓടിച്ചതാണ് ഞാന്‍ എന്നാവും ഉദ്ദേശിച്ചത്

    ഇന്ന് കൊട്ട തുറക്കുമ്പോള്‍
    കൊട്ടയോ?കുട്ടയോ?

    എന്താ മാഷേ ഇതും കവിതയാണോ?

    മറുപടിഇല്ലാതാക്കൂ
  3. സഗീര്‍,അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. ദാമ്പത്യം ഒരു നാച്ചുറല്‍ ബന്ധം അല്ല . അത്‌ിലുള്ള അനിഷ്ടങ്ങളില്‍ അറിയാതെ മുങ്ങുമ്പോള്‍ , എഴുതിവച്ചതുപോലെ ജീവിക്കുവാന്‍ വിധിക്ക പെടുമ്പോള്‍ ..വിധിയെ ആഖോഷം ആക്കുന്നു നിസ്സാരരായ നമ്മള്‍. അത് രസകരമായി ,ലാഖവത്ത്തോടെ ..എനിക്കിഷ്ടപ്പെട്ടു ഈ ചിരി . ..ഫിലിം റോള്‍ ..പാമ്പ് ....

    മറുപടിഇല്ലാതാക്കൂ