gfc

ഒറ്റക്കൊമ്പന്‍

ഇരുളാന
ഇരുളാനയ്ക്ക് വെള്ളികൊണ്ട്
ഒറ്റക്കൊമ്പ്
ആകാശത്താണ് നില്പ്
കാണാത്ത തുമ്പിക്കൈ നീട്ടി നീട്ടി
അതെന്നെ പിടിക്കാന്‍ വരുന്നു...

ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
എന്റെ പുറകീന്ന് പോ
എന്റെ കയ്യില്‍ തേങ്ങയില്ല
കരിമ്പില്ല,പനമ്പട്ടയുമില്ല.
നിന്റെ രോമംകൊണ്ടുള്ള
മോതിരവും ഞാന്‍ ചോദിച്ചില്ല



നീ ചെവിയാട്ടി ചെവിയാട്ടി
ഉണ്ടാക്കുന്ന ഈ കാറ്റ്
കുന്നിന്‍‌പുറത്തെ പിലാവിനെ
ഒറ്റത്തെയ്യമാക്കുന്നല്ലോ



ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
പുഴയിലിറങ്ങല്ലേ
വെള്ളം കലക്കല്ലേ
രാത്രിക്കുളി നന്നല്ല
പനിപിടിക്കും.

3 അഭിപ്രായങ്ങൾ:

  1. ഒറ്റക്കൊമ്പനെ പാതിയില്‍ പറഞ്ഞു നിര്‍ത്തിയോ..?

    എന്തോ ബാക്കി നില്‍കുമ്പോലെ...

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റകൊമ്പനെ കുറിച്ചു ഇനിയും എന്തൊക്കെയൊ പറയാന്‍ ബാക്കിയുള്ളതു പോലെ

    മറുപടിഇല്ലാതാക്കൂ