ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
വെട്ടേറ്റുകിടക്കുന്നു വൈകുന്നേര സൂരിയന്‍
അല്ലല്ല
ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
കാവിവസ്ത്രമണിഞ്ഞ ഒരു സംന്യാസി
വൈകുന്നേര സൂരിയന്‍
എങ്ങോട്ടും പോകുന്നില്ല
എല്ലാ മരങ്ങള്‍ക്കിടയിലും
അയാളുടെ
കാവിമുണ്ടിന്‍ പറക്കല്‍
എല്ലാ ഇലകളിലും
അയാളുടെ
ധ്യാനം
ക്രമേണ മുളനാഴിയില്‍ ഇരുട്ട് ഒഴിച്ച്
നിശ്ശബ്ദതയില്‍ ഉറപ്പിക്കുന്നു
മരങ്ങളെ /കാടിനെ
കാടിന്റെ ഇരുള്‍വട്ടത്തിനു പുറത്തേക്ക്
360 ദിക്കുകളിലേക്കും
ഒരുമിച്ച് കടവാതിലുകള്‍
പറന്നുപോകുന്നു
കാടിനുമുകളില്‍
ചന്ദ്രനുണ്ടാവുന്നു.
അത് ഉരുകി കാടിന്റെ ഏറ്റവും ഉയരത്തിലുള്ള
ഇലയുടെ കറുത്തശില്പത്തില്‍
ഇറ്റുവീഴുന്നു
അത് ഒലിച്ചിറങ്ങി
അടുത്ത ഇലയില്‍ ഇറ്റു വീഴുന്നു
വലതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
ഇടതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു

------------------------------
------------------------------
ഇ
റ്റു
വീ
ഴു
ന്നു
നിലാവുകൊണ്ടുള്ള ഒരു കാടുണ്ടാവുന്നു
വെള്ളിക്കാലുകള്‍
വെള്ളിക്കയ്യുകള്‍
വെള്ളി ഇലകള്‍
നിശ്ശബ്ദതയുടെ മന്ത്രവാദിനി പാര്‍ക്കുന്ന
ഇരുള്‍മാളികയുടെ
കറുത്ത താഴികക്കുടങ്ങളില്‍ ഇറ്റുവീണ്
ഒലിച്ചിറങ്ങുന്നു
ലോഹം
വെളുത്ത കാട്ടിലൂടെ
വെള്ളിയില്‍ തീര്‍ത്ത ഒരു പുലിയുടെ ശില്പം
ഓടുന്നു
ചന്ദ്രനു നേരെ പറക്കുന്നു
ചെറുതായി
ചെറുതായി
ചെറുതായി
ചന്ദ്രനില്‍ ചെന്ന് ഒട്ടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ