അച്ഛന്‍ നോക്കുന്നു
നോട്ടം ഒരു നദി
അതെന്റെ നേരെ കുതിച്ച്
എന്നെ പറിച്ചെടുത്ത്
പ്രകാശവേഗത്തില്‍
തിരിച്ചൊഴുകുന്നു.
അച്ഛന്റെ കണ്ണില്‍ നിന്ന്
അച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അവിടെ നിന്ന്
അച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അനാദിയായ വെള്ളച്ചാട്ടത്തിലേക്ക്
എടുത്തെറിയപ്പെടുന്നു വെറുമൊരു മത്സ്യം
ഒരു നോട്ടത്തില്‍
എത്ര തലമുറ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുന്നു
അല്ലെങ്കില്‍ ,
എത്ര തലമുറ പിന്നിലെ ഒരു നോട്ടമാണ്
ഇപ്പോള്‍ അച്ഛന്റെ കണ്ണില്‍ .
അച്ഛന്റെ പിന്നില്‍ വരിപാലിച്ച് ഒളിച്ച് നില്‍ക്കുന്നു
അച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭൂതകാലങ്ങളുടെ തുടക്കമറിയില്ല
പിതാക്കന്മാരുടെ കണ്ണില്‍ നിന്ന്
പ്രപിതാക്കന്മാരുടെ കണ്ണിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടിരിക്കുന്നു
ഭൂമി പച്ചച്ച് പച്ചച്ച് കൂടുതല്‍ പച്ചച്ച് വരുന്നു
നദികളില്‍ വെള്ളം കൂടിക്കൂടി വരുന്നു
ഇല്ലാതായ പക്ഷികളും മൃഗങ്ങളും എഴുന്നേറ്റുവരുന്നു
മനുഷ്യഭവനങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുന്നു
മനുഷ്യരുടെ എണ്ണം തന്നെ കുറഞ്ഞുകുറഞ്ഞുവരുന്നു
ഞാന്‍ പുറകോട്ട് പുറകോട്ട് ഒഴുകുന്നു.
മകന്‍ നോക്കുന്നു
അളന്നെടുക്കുന്ന ആ നോട്ടത്തിലുണ്ട് മറ്റൊരു നദി
അതെന്നെ പറിച്ചെടുത്ത്
അവനു പിറക്കേണ്ടുന്ന മകന്റെ കണ്ണിലേക്ക് അതിവേഗം കുതിക്കുന്നു
അവിടെ നിന്ന്
മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
അങ്ങനെ അനന്തതയിലേക്ക്
മകന്റെ പിന്നില്‍ അനന്തമായ തലമുറകള്‍ ഒളിച്ചുനില്‍ക്കുന്നു
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭാവികാലങ്ങളുടെ ഒടുക്കമറിയില്ല
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടേയിരിക്കുന്നു
ഭൂമിയുടെ പച്ചപ്പ് കുറഞ്ഞുകുറഞ്ഞുവരുന്നു
നദികള്‍ വറ്റിവറ്റിത്തീരുന്നു
വീടുകള്‍ കൂടിക്കൂടി ഭൂമിയുടെ ഉപരിതലം നിറയുന്നു
കെട്ടിടങ്ങള്‍ക്ക് ഉയരംവെച്ചുകൊണ്ടിരിക്കുന്നു
ആളുകളുടെ എണ്ണം കൂടിക്കൂടിവരുന്നു
ഞാന്‍ അനന്തതയിലേക്ക് ഒഴുകുന്നു
ഞാന്‍ നിന്നിടത്ത് നില്‍ക്കുന്നു
എന്നിട്ടും രണ്ടുവശങ്ങളിലേക്കും കുതിക്കുന്നു
എന്റച്ഛനും എന്റെ മകനും എന്നെ നോക്കുന്നു
അവരുടെ നോട്ടങ്ങള്‍ക്ക് എന്നെ പറിച്ചെടുത്തു കൊണ്ടുപോവാന്‍ കെല്‍പ്പുണ്ട്
എന്റെ നോട്ടത്തിനില്ല.
ഞാന്‍ തലമുറകള്‍ക്കിടയിലെ വിടവ്
തലമുറകള്‍ക്കിടയിലെ ഒരേയൊരു കുറ്റം.

മറുപടിഇല്ലാതാക്കൂലോകം മാറിക്കൊണ്ടേയിരിക്കുന്നു - നല്ല വരികള്‍ നല്ല കവിത
നന്ദി റോഷന്
മറുപടിഇല്ലാതാക്കൂനല്ല വരികള്‍ മാഷേ..
മറുപടിഇല്ലാതാക്കൂmashe ....nalla kavitha...nannayirikkunu
മറുപടിഇല്ലാതാക്കൂവളരെ അര്‍ത്ഥവത്തായ കവിത വായിച്ച സുഖം.. തലമുറകളുടെ ഈ ഒഴുക്കില്‍ പക്ഷെ എന്തൊക്കെയോ കൈമോശപ്പെട്ടു പോകുന്നില്ലേ എന്നത് മാത്രമാണ് ഒരു വിഷമം.
മറുപടിഇല്ലാതാക്കൂ"ഞാന്‍ തലമുറകള്‍ക്കിടയിലെ വിടവ്
തലമുറകള്‍ക്കിടയിലെ ഒരേയൊരു കുറ്റം."
great...