gfc

പാമ്പ്

ഒരു പാമ്പ് പുല്ലുകള്‍ക്കിടയിലൂടെ
വളഞ്ഞു വളഞ്ഞു പോകുന്നു.
ഒരു പാമ്പ് ...
എന്നാല്‍ അതുണ്ടോ :ഇല്ല
എന്നാല്‍ അതില്ലേ :ഉണ്ട്
അതേ പാമ്പ് എന്റെ കണ്‍മുന്നിലൂടെ
വായുവിലൂടെ വളഞ്ഞു വളഞ്ഞു പോകുന്നു.
എന്നാല്‍ പോകുന്നുണ്ടോ ...:ഇല്ല
എന്നാല്‍ അത് പോകാതിരിക്കുന്നുണ്ടോ...:ഇല്ല
ഒരു പാമ്പ് എന്റെ തോളിന് സമാന്തരമായി
എപ്പോഴും ചലിക്കുന്നുണ്ട്.
നോക്കിയാല്‍ കാണുന്നില്ല
നോക്കാത്തപ്പോള്‍ കാണുന്നു.
ഇല്ലാത്ത ഒരു പാമ്പ്
(ഏയ് ഉള്ള ഒരു പാമ്പ്)
ഇല്ലാത്ത ഒരു പുല്‍പ്പരപ്പ്
(ഏയ് ഉള്ള ഒരു പുല്‍പ്പരപ്പ്)
അതിലൂടെയിങ്ങനെ പുളയുന്നുണ്ട്
എന്നാല്‍ ഉണ്ടോ...?
ഇല്ലേനും...


ഒരു പാമ്പ്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍

ഒന്നുമിണ്ടാതിരിയെടാ..
ഒരു പാമ്പ്!

4 അഭിപ്രായങ്ങൾ:

  1. ഉണ്മയും ഇല്ലായ്മയും തോന്നലുകൾ മാത്രം.വെറും മായ

    മറുപടിഇല്ലാതാക്കൂ
  2. അവസാനം സത്യത്തിൽ പാമ്പു വന്നു, അതുവരെ തർക്കം തുടർന്നു, ഇനി പാമ്പിന്റെ പത്തികാലം! അങ്ങനെ പുതിയ പാമ്പുകവിത വരട്ടേ, പാമ്പുപോലല്ലോ കവിത, പഴയതാ നല്ലതെന്നു പറയാൻ!

    മറുപടിഇല്ലാതാക്കൂ
  3. ജീവിതം എന്ന വര്‍ണ്ണവും ഭയം എന്ന നരകവുമാവാം ഉണ്ട് ഇല്ല.എന്ന തോന്നല്‍ ഉരുട്ടി കൊണ്ടുവരുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. വിചാരിച്ചതുപോലെയല്ലകര്യങ്ങള്‍
    (പാമ്പ്)

    മറുപടിഇല്ലാതാക്കൂ