എപ്പോഴും പ്രതീക്ഷയാണ്
കുറച്ചുനേരം സമീപത്തൊന്നും കാണാതായാല്‍
എല്ലാ മുറികളിലും കയറിനോക്കും.
കത്തുകയും വേവുകയും ചെയ്യുന്ന അടുക്കളയില്‍
കളിപ്പാട്ടങ്ങളും മുഷിഞ്ഞ തുണികളും
അരാജകജീവിതം നയിക്കുന്ന മുറിയില്‍
(ആ മുറിയില്‍ കടക്കുന്നത് അവയ്ക്ക് ഇഷ്ടമല്ല.
തങ്ങളുടെ താന്തോന്നിജീവിതത്തിലേക്ക്
എന്തിന് എത്തിനോക്കുന്നുവെന്ന് അവ പുച്ഛിക്കും.
ആ മുറിയില്‍ കയറിയപ്പൊഴെല്ലാം
കയറിവന്നിരുന്നു ഒരു കലഹം.)
ഇരുട്ട് ഒരു വേതാളമായിതൂങ്ങിക്കിടക്കുന്ന
അനാദിമുറികളില്‍
കുളിമുറിയില്‍ കക്കൂസില്‍ തട്ടിന്‍പുറത്ത്
ഓരോമുറിയില്‍ ചെല്ലുമ്പോഴും
മുകളിലേക്ക് നോക്കും
രണ്ടുകാലുകള്‍ തൂങ്ങുന്നുണ്ടോ എന്ന്.
(കല്യാണം കഴിഞ്ഞ കാലം മുതല്‍ ഇങ്ങനെയാണ്
ആരോടെങ്കിലും ഇതു പറയാനാവുമോ?
കുട്ടികള്‍ ഒന്നായി രണ്ടായി മൂന്നായി
പ്രതീക്ഷ ഒട്ടും കുറഞ്ഞിട്ടില്ല.
കുറച്ചുനേരം കാണാതാവുമ്പോള്‍
എപ്പോഴും കൂടെയുള്ള ആ ഒച്ച
കേള്‍ക്കാതാവുമ്പോള്‍
എല്ലാ മുറികളിലും അയാള്‍ ...)
ഇപ്പോള്‍ അയാള്‍ പേടിച്ചുകരഞ്ഞ സ്വപ്നം
ഇങ്ങനെയായിരുന്നു:
അവളെ കാണാനില്ല
കുട്ടികളോട് ചോദിച്ചു
അവര്‍ ഒന്നും മിണ്ടുന്നില്ല.
ശത്രുക്കളെപ്പോലെ നോക്കുക മാത്രം ചെയ്ത്
അവര്‍ തങ്ങളുടെ കളികളിലേക്ക് പിന്‍തിരിഞ്ഞു
അവളുടെ ഒച്ചയുമില്ല
ഓരോരോ മുറികളിലായി പരതി
ഒരിടനാഴിയില്‍ ചെന്നു നില്‍ക്കുമ്പോള്‍
അയാളുടെ കാലില്‍ ഒരു തുള്ളിച്ചോര വീണു
സംശയത്തോടെ അതു നോക്കിനില്‍ക്കുമ്പോള്‍
എല്ലായിടത്തും ഇറ്റുവീഴുന്നുണ്ട് ചോര
എല്ലാ മുറികളിലും മച്ചില്‍ നിന്ന് ചോര പെയ്യുന്നു.
മുകളിലേക്ക് നോക്കുമ്പോള്‍
മച്ചായി പരന്നുകിടക്കുന്നത് അവളാണ്.
ഒരറ്റത്ത് അവളുടെ തല താഴേക്ക് തൂങ്ങി നില്‍ക്കുന്നു
ഒരു സ്വപ്നം കണ്ടതുകൊണ്ട് അയാളുടെ പ്രതീക്ഷയ്ക്ക്
വല്ല കുറവുമുണ്ടാവുമോ?
ആകെയുള്ള ഒരു പ്രതീക്ഷയും യാഥാര്‍ഥ്യമായി (ഇനി
എന്താണൊരു പ്രതീക്ഷ!)
എന്ന് വിശ്വസിച്ചിട്ടാവുമോ
അയാള്‍ പേടിച്ചുകരഞ്ഞത്...
ദാമ്പത്യം എന്ന പരമ്പരയില്‍...
മറുപടിഇല്ലാതാക്കൂപെ..സ്സി..മി..സ്സം?
മറുപടിഇല്ലാതാക്കൂദാമ്പത്യം എനിക്കൊന്നുമറിയില്ല.
മറുപടിഇല്ലാതാക്കൂനിങ്ങൾ തെരഞ്ഞോ.
പക്ഷെ ഒടുവിൽ ചോര കണ്ടാകെ പേടിയായി....
പ്രതീക്ഷകൾ എന്നും സന്തോഷത്തെ ഇല്ലാതാക്കുന്നു...
മറുപടിഇല്ലാതാക്കൂകേട്ടൊ മാഷെ
ഒരു ഞെട്ടല്‍!
മറുപടിഇല്ലാതാക്കൂസ്വന്തം ഭാര്യ മരിച്ചുപോവുന്നത്,
മറുപടിഇല്ലാതാക്കൂകുട്ടികളെ നോക്കാനെന്ന വ്യാജേന
വീണ്ടും കല്യാണം കഴിക്കാന്‍
അവസരം വരുന്നത്,
ഹോ!എനിക്കു വയ്യ.
ഒരാളെ എത്ര തവണയാണ്
കൊല്ലുക.