പന്തുകളി
നട്ടുച്ച,
ഉഴുതിട്ട പൊടിക്കണ്ടം.
അവിടെ, എനിക്കു മാത്രം കാണാവുന്ന
(വെയിലിന്റെ) ചില്ലുശില്പങ്ങള്‍
കാല്‍പ്പന്തുകളി കളിക്കുന്നു.
പാടത്തിനു ചുറ്റുമുള്ള പറമ്പില്‍
തെങ്ങിന്‍ തലപ്പുകളുടെ ഗാലറികള്‍
പല പ്രായത്തിലും തരത്തിലും പെട്ട കാറ്റുകള്‍
ആവേശത്തോടെ കയ്യടിക്കുന്നു
ചൂളം വിളിക്കുന്നു
തുള്ളിച്ചാടുന്നു.
ഉത്സവം കഴിഞ്ഞ കോമരം പോലെ
ഞാന്‍ തല താഴ്ത്തിപ്പോകുന്നു.
കൊന്നമരം
പൂമരങ്ങളെക്കുറിച്ചുള്ള
സകല സൌന്ദര്യസങ്കല്പങ്ങളെയും
കൊന്നു കൊലവിളിച്ചു നില്‍ക്കുന്ന
നിന്നെ ‘കൊന്നമര‘മെന്നേ വിളിക്കൂ
തോട്ടംനന
കവുങ്ങിന്‍തോപ്പില്‍
മലര്‍ന്ന് കിടന്ന് ആകാശത്തേക്ക് നോക്കുമ്പോള്‍
എല്ലാ കവുങ്ങുകളും തലപ്പുകള്‍ അടുപ്പിച്ചുപിടിച്ച്
അവനെ നോക്കി നില്‍ക്കും
കവുങ്ങിന്‍പൂക്കളുടെ മണം കുടിച്ച്
ഒരു വെള്ളച്ചാല്‍ ഒഴുകും.
കവുങ്ങുകള്‍ വെള്ളം കുടിച്ചുകുടിച്ച്
അവിടെയാകെ ഒരു തണുപ്പുണ്ടാവും
ചിലപ്പോള്‍ അയാള്‍ ഉറങ്ങിപ്പോവും
തോട്ടംനനക്കാരാ തോട്ടംനനക്കാരാ
വരുന്നില്ലേ എന്ന് ഭാര്യയോ വീടോ
സ്വപ്നത്തില്‍ വന്നു വിളിക്കുന്നതുകേട്ട്
അയാള്‍ എഴുന്നേറ്റ് നടക്കും.
ഒരു കാറ്റ് വന്ന് കവുങ്ങുകളെ ചിരിപ്പിക്കും.
KONNA MARAM NANNAYITTUNDE
മറുപടിഇല്ലാതാക്കൂ3 kavithayum manoharam...
മറുപടിഇല്ലാതാക്കൂപൂമരങ്ങളെക്കുറിച്ചുള്ള
മറുപടിഇല്ലാതാക്കൂസകല സൌന്ദര്യസങ്കല്പങ്ങളെയും
കൊന്നു കൊലവിളിച്ചു നില്‍ക്കുന്ന
നിന്നെ ‘കൊന്നമര‘മെന്നേ വിളിക്കൂ
വേനലിലും മഴപെയ്യുന്നു.
മറുപടിഇല്ലാതാക്കൂമാഷേ,
മറുപടിഇല്ലാതാക്കൂപന്തുകളി മാഷു തന്നെ അയച്ചു തന്ന (ലിങ്ക്) ബൂലോക കവിതയിലെ ഒരു കവിതയുടെ ആശയവും ശൈലിയും ഓര്‍മിപ്പിച്ചു. അതിനാല്‍ പന്തുകളി എന്ന കവിതയെ ഈയുള്ളവന്‍ ഗെറ്റൌട്ടടിക്കുന്നു...!!
കൊന്നമരം, കവിതയെ കൊന്നിരിക്കുന്നു..!!
തോട്ടം നനയിലെ കഥാപാത്രം ഞാന്‍ തന്നെയാണ്. എന്റെ ബാല്യകാലനിമിഷങ്ങളുടെ ചെഞ്ചോര കട്ടോണ്ടു പോയതു കൊണ്ടാണ് കവുങ്ങുപൂക്കള്‍ക്കാ മണം കിട്ടിയത്.
എന്റെ ആ പഴയ കവുങ്ങു തോട്ടത്തെ അതിനിപുണമായൊരു കരം കൊണ്ടു മാഷ് വരഞ്ഞു വച്ചതിന് ഒരു പതിനായിരം ഉമ്മ. ഇത്ര ശാലീനതയുള്ള ഒരു കവിത വായിക്കാന്‍ കഴിഞ്ഞ ആനന്ദം ആ വെള്ളച്ചാലില്‍ കൈ മുക്കി ഞാന്‍ ആചമനം ചെയ്തോട്ടെ..!!
ഗണേഷ്,ബൂലോക കവിതയില്‍ വന്ന ആ കവിത ഏതാണ്?
മറുപടിഇല്ലാതാക്കൂGr8, Loved the first one a lot, കവിതയുടെ ചാലിലൂടെ ഒഴുകി വരുന്ന കമുകിന്‍ പൂവുകള്‍ക്ക് എന്ത് ഭംഗി.
മറുപടിഇല്ലാതാക്കൂവയനാട് വെറുതേ ഇരുത്തുന്നില്ല :)
മറുപടിഇല്ലാതാക്കൂമധ്യവേനലവുധിയിലെ ചുട്ടുപൊള്ളുന്നാതുണിപ്പന്തുകളി,കൊന്നപ്പൂ പറിക്കാൻ കയറിയപ്പോൾ ചൊറിയൻ പുഴു കടിച്ചത് ,കവുങ്ങുംതോപ്പിലെ കാളത്തേക്കിനിടയിൽ ആ കൊട്ടത്തളത്തിൽ കിടന്നുള്ള കുളി.....
മറുപടിഇല്ലാതാക്കൂഎത്ര പഴയ സ്മരണകളാണ് ഈ അസ്സൽ കവിതകൾ ഉണർത്തിയത്.......
manoharamaya kavithakal
മറുപടിഇല്ലാതാക്കൂപൂമരങ്ങളെക്കുറിച്ചുള്ള
മറുപടിഇല്ലാതാക്കൂസകല സൌന്ദര്യസങ്കല്പങ്ങളെയും
കൊന്നു കൊലവിളിച്ചു നില്‍ക്കുന്ന
നിന്നെ ‘കൊന്നമര‘മെന്നേ വിളിക്കൂ
കുറച്ചു കടുപ്പമായിപ്പോയി ..എങ്കിലും ഈ വരികള്‍ എനിക്ക് നന്നേ ഇഷ്ടമായി
മാഷിന്റെ വയനാടന്‍ ഒഴിവുകാലം...
മറുപടിഇല്ലാതാക്കൂവെറുതെയായില്ല!!!!
ഇത് വായിച്ചപ്പോള്‍
ചുരം കയറിയിറങ്ങി വന്ന ഒരു കാറ്റിന്റെ തുടിപ്പ്!
nalla varikal..
മറുപടിഇല്ലാതാക്കൂആദ്യകവിതയും അവസാനത്തെ കവിതയും കവിതയുടെ തലങ്ങളില്‍ നിന്നു ദര്‍ശിക്കുമ്പോള്‍ തരക്കേടില്ല എന്നേ പറയാന്‍ പറ്റുകയുള്ളൂ.പിന്നെ ഇടക്കുള്ള കൊന്നമരം,അത് കവിതയെ കൊല്ലുന്നതിനു തുല്യമെന്നേ പറയാനാകൂ.
മറുപടിഇല്ലാതാക്കൂഎന്തെല്ലാം തമാശകള്‍ :)
മറുപടിഇല്ലാതാക്കൂഎന്നെയങ്ങ് കൊല്ല്.(കവിതയ്ക്കല്ല.)ഫുള്‍സ്റ്റോപ്.
മറുപടിഇല്ലാതാക്കൂവിഷ്ണുമാഷേ. എല്ലാം നന്നായി. വായിയ്ക്കുന്നു. സ്നേഹം.
koLLaam...
മറുപടിഇല്ലാതാക്കൂആ പാടവരമ്പിലൂടെ, വേനല്‍ വെയിലില്‍ വരണ്ട കാറ്റേറ്റ് തീവണ്ടിയെ നോക്കിപ്പോകുന്ന മാഷെ എനിക്കിപ്പോള്‍ കാണാം....!!!
മറുപടിഇല്ലാതാക്കൂഉറഞ്ഞ് തുള്ളലൊളിപ്പിച്ചു വച്ച കോമരത്തെ പോലെ...!!