gfc

കുമിള

പെണ്ണുങ്ങളെല്ലാം ഓര്‍മ്മകളുടെയും ആണുങ്ങളെല്ലാം മറവികളുടെയും പൊട്ടക്കിണറുകളില്‍ വീണു മരിച്ചു കഴിഞ്ഞിരുന്നു.
തീ പിടിച്ച് സര്‍വതും നശിച്ച ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നും യന്ത്രക്രമങ്ങളെ അനുസരിക്കുന്ന ഒരു ക്ലോക്കിനെ കണ്ടെടുക്കും പോലെ ശ്മശാനങ്ങളില്‍ നിന്ന് കവികളെ കണ്ടെത്തുന്നു.മിടിപ്പുകള്‍ തുന്നിച്ചേര്‍ത്ത് ഹൃദയമുണ്ടാക്കാനാവുമോ എന്ന് പില്‍ക്കാലത്ത് ഗവേഷകര്‍ ചിന്തിച്ചേക്കാം.നടന്നു തീര്‍ത്ത കാലടികളെ ചേര്‍ത്ത് ഒരു യാത്രയെ ഉണ്ടാക്കും ഒരു നാള്‍.കോര്‍ത്തെടുത്ത തലയോട്ടിമാലയില്‍ നിന്ന് ഒരു സംഘഗാനത്തെ കണ്ടെടുക്കും

പ്രാണന്‍ നഷ്ടപ്പെടുന്നതിനെ കുമിളകള്‍ ഉയര്‍ത്തി ഈ ജലാശയത്തിനടിയില്‍ കിടന്ന് ഞാന്‍ അറിയിച്ചുകൊണ്ടിരിക്കാം.ജലജീവികളെ കാത്തിരിക്കുന്ന ഒറ്റക്കാലന്‍ കൊറ്റികളെ,ഇരയിലേക്ക് തന്നെത്തന്നെ എയ്യുന്ന പൊന്മകളേ,നിങ്ങള്‍ക്ക് വേണ്ടതല്ലാത്തതിനാല്‍ പഴിക്കരുതേ ഈ കുമിളകളെ...

3 അഭിപ്രായങ്ങൾ:

  1. വിമര്‍ശിച്ചു കൊല്ലട്ടെ?

    ചില നേരത്ത്, ചില രീതികളില്‍ നിങ്ങളെപ്പോലെ എഴുതാന്‍ മറ്റാരുമില്ല

    മറുപടിഇല്ലാതാക്കൂ
  2. എന്ത് മാത്രം വിഷ്വലുകളാണ്
    വന്ന് നിറയുന്നത്. ആദ്യ വായനയില്‍ തന്നെ കയറിപിടിക്കുന്ന എന്തോ ഒന്ന് ഒളിഞ്ഞ് കിടക്കുന്നുണ്ട്

    മറുപടിഇല്ലാതാക്കൂ
  3. കുമിള ....കുമിള ......കുമിള തിളക്കം ....ഒരു പാടു കുമിളകള്‍ ചേര്ന്നു ...വലിയ ഒരു കുമിള ....

    മറുപടിഇല്ലാതാക്കൂ