gfc

സ്വയംഭോഗികളുടെ തീവണ്ടി

ഞാന്‍ സ്വയംഭോഗം ചെയ്യുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
വശങ്ങളിലിരിക്കുന്നവരും
അതു തന്നെയാണ് ചെയ്യുന്നത്
ഇരുട്ടിലൂടെ അതിവേഗം ഓടുന്ന
ഈ തീവണ്ടിമുറിയില്‍
പലരും പല പോസുകളില്‍
ഒരേകാര്യം ചെയ്യുന്നതുകൊണ്ട്
ഇതൊരു ഇന്‍സ്റ്റലേഷന്‍
എന്ന് തോന്നിക്കാം..

എല്ലാവരും അവരവരുടെ ഓര്‍മകളിലെ
ഏറ്റവും പുതിയ പ്രതിരൂപത്തെ
ധ്യാനിച്ച് സ്വയംഭോഗം ചെയ്യുന്നു.
ഉറക്കവും ഉണര്‍വുമല്ലാത്ത ഒരു മാധ്യമത്തില്‍
മനുഷ്യര്‍ ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കമ്ഴ്‌ന്നും
കിടന്നു...

മിനുട്ടുകള്‍ കൊണ്ട് തീരേണ്ടതാണ്
എല്ലാ സ്വയംഭോഗങ്ങളും
എന്നാല്‍ ഇവിടെ മിനുട്ടുകള്‍ക്ക്
മണിക്കൂറുകളുടെ വലിപ്പമുണ്ട്
അതുകൊണ്ട് ഈ തീവണ്ടി മുറിക്കകത്തെ
എല്ലാ ചലനങ്ങളും സ്ലോമോഷനിലാണ്

സ്വയംഭോഗികളുടെ ഈ തീവണ്ടിയാവട്ടെ
അതിവേഗം ബഹുദൂരം സഞ്ചരിക്കുന്നുണ്ട്.
നിലാവു ചിതറിയ മരക്കൂട്ടങ്ങള്‍
ഒറ്റവിളക്കുകത്തിച്ചുറങ്ങിപ്പോയ വീടുകള്‍
രാപകലില്ലാതെ ഒഴുകിക്കൊണ്ടേയിരിക്കുന്ന പുഴകള്‍
മനുഷ്യരക്തം പതിഞ്ഞ ചുവരുകളുള്ള തെരുവുകള്‍
അനേകം സ്വയംഭോഗങ്ങളുടെ ക്ലൈമാക്സ് എന്ന് തോന്നിപ്പിച്ച്
കൂട്ടത്തോടെ വെളിച്ചം ഛര്‍ദ്ദിച്ചുനില്‍ക്കുന്ന കെട്ടിടനിരകള്‍
എല്ലാറ്റിനേയും കടന്നുപോവുകയാണ്
ഇരുട്ടില്‍ ഇരുട്ടുകൊണ്ടു പണിത ഈ തീവണ്ടി.

വൈകാതെ ഈ വണ്ടി പൊട്ടിത്തെറിച്ച്
വെളിച്ചങ്ങള്‍കൊണ്ട് നിറയും
കൂട്ടുകാരോട് വര്‍ത്തമാനം പറഞ്ഞുപറഞ്ഞ്
നേരം വൈകിപ്പോയ ഒരു രാത്രിയില്‍ ഞാന്‍
വീട്ടിലേക്കുള്ള പാടവരമ്പ് കടക്കുമ്പോള്‍
വിദൂരത്തുള്ള റെയില്‍പ്പാളത്തിലൂടെ
വെളിച്ചം നിറഞ്ഞ ഈ വണ്ടി കടന്നു പോവും
25 അഭിപ്രായങ്ങൾ:

 1. കല്ലേറുകളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു.

  മറുപടിഇല്ലാതാക്കൂ
 2. സ്വയംഭോഗത്തെ വിനിമയത്തിന്റെ ഭാഷ കൊണ്ട് അപനിര്‍മിക്കുകയാണ്‍ ഈ കവിത്യില്‍.
  സ്വയംഭോഗം ഇവിടെ രതിയുടെ അപൂര്‍ണ്ണമായ പരിച്ഛേദമല്ല, ബോധത്തിന്റെ സഞ്ചാരത്തെ വെളിച്ചത്തിലേക്ക് ചിതറിക്കുന്ന അനുഭവത്തിന്റെ ആവിഷ്കാരമാണ്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. If you want to masturbate ,please do that in your bedroom or toilet. Why making the blogosphere ,, dirty with your sperms?

  I feel like vomiting after reading your trash.At least the viewers desrve some decency from the bloggers.

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. "ആകാശ ചെരുവിലാരോ പുലരിക്കിണ്ണം തട്ടി മറിച്ചു..
  കാലക്കെടുതിയിലെതോ ശാപത്തിന്‍ പിറ കെട്ടി തുള്ളി "
  ഇതൊക്കെ എത്ര ഭേദം .. അറ്റ്ലീസ്റ്റ് വൃത്തികേട്‌ ഇല്ലലോ
  എന്റെ അമ്മേ ... എന്തായാലും സമ്മതിച്ചു, ഇതൊക്കെ എങ്ങനെ എഴുതി പിടിപ്പിക്കുന്നു?

  @അനീഷ്‌: അനീഷ്‌ ഇത് ശെരിക്കും എഴുതിയത്‌ ആണോ കളിആക്കിയത്‌ ആണോ ?
  കളി അക്കിയതാണെങ്കില്‍ കൊള്ളാം..

  മറുപടിഇല്ലാതാക്കൂ
 6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 7. അപ്പോൾ ആരാണ് ഇരുട്ടിൽ ഇരുട്ടുകൊണ്ട് പണിത തീവണ്ടിയിൽ സ്വയംഭോഗം ചെയ്ത് വെളിച്ചം സൃഷ്ടിക്കുന്നത്......അല്ല..ആരാണ് കൂ‍ട്ടുകാരോട് വർത്തമാനം പറഞ്ഞ് പറഞ്ഞ് വൈകിപ്പോയ രാത്രിയിൽ വീട്ടിലേക്കുള്ള പാടവരമ്പ് മുറിച്ചുകടക്കുന്നത്...!!!രണ്ടും “ഞാൻ” തന്നെയോ? ആരാണ് ഈ ഞാൻ, സ്വയം “ഭോഗിക്കുന്നവൻ“, അവൻ തന്നെയാണോഇവിടെ തിന്നും വിളമ്പിയും എത്രയെങ്കിലും ഇച്ഛാഭംഗങ്ങളുടെ ഒരു ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നത്?


  എല്ലാവരും അവരവരുടെ ഓര്‍മകളിലെ
  ഏറ്റവും പുതിയ പ്രതിരൂപത്തെ
  ധ്യാനിച്ച് സ്വയംഭോഗം ചെയ്യുന്നു.
  ഉറക്കവും ഉണര്‍വുമല്ലാത്ത ഒരു മാധ്യമത്തില്‍
  മനുഷ്യര്‍ ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കമ്ഴ്‌ന്നും
  കിടന്നു...

  അവരവരുടെ ഓർമകളിൽ ഏറ്റവും പുതിയ (സ്വന്തം) പ്രതിരൂപത്തെ ധ്യാനിച്ചുകൊണ്ട് ചെയ്യുന്ന ഭോഗത്തെ തന്നെയല്ലേ “ആത്മരതി” എന്ന് ഒഴുക്കനും വഴുക്കനുമായി വിളക്കുകെട്ടുപോലെ അലങ്കരിച്ചു നിർത്തിയിരിക്കുന്നത്...

  മിസ്റ്റർ വിഷ്ണുപ്രസാദ്, ആത്മരതി എന്ന് എല്ലാ പട്ടിയും ഛർദ്ദിച്ചു തന്നത് ഞങ്ങൾ തിന്നിട്ട് ഒരുളുപ്പുമില്ലാതെ ഏമ്പക്കം വിട്ടുപൊയിട്ടുണ്ട്..എന്നാൽ ഇതോ ? ഇത് ഞങ്ങളുടെ ഈഗോയെ, ഒളിച്ചിരുപ്പിനെ, കാപട്യത്തെ ഞോണ്ടാനുള്ള കുത്സിതശ്രമമല്ലേ...ടാ മൈഗുണാ കൊന്നുകളയും മേലാൽ ഇങ്ങനെ എഴുതിപ്പോയാൽ..മര്യാദയ്ക്ക് "ആകാശ ചെരുവിലാരോ പുലരിക്കിണ്ണം തട്ടി മറിച്ചു..
  കാലക്കെടുതിയിലെതോ ശാപത്തിന്‍ പിറ കെട്ടി തുള്ളി " എന്നോ മറ്റോ ഉള്ള വരികളുടെ പാരഡിയുമായി ജീവിച്ചോണം ... ഹാ..

  മറുപടിഇല്ലാതാക്കൂ
 8. ഞാന്‍ ജീവിക്കുകയാണ് (സ്വയം ഭോഗം ചെയ്യുകയാണ്)
  നിങ്ങളും ഞാനും എല്ലാവരും. ജീവിതമിരിട്ടിലൂടെ ഓടുകയാണ് അതിവേഗം പലരൂപത്തിലും ഭാവത്തിലുമാണ് എന്‍ റെയും നിങ്ങളുടേയും എല്ലാവരുടേയും ജീവിതം. എന്നാല്‍ ഇത് ജീവിതമാക കൊണ്ട് ഇതിനെ ഒരു ഇന്‍സ്റ്റലേഷന്‍ എന്ന് തോന്നിപ്പിക്കുന്നു.

  എല്ലാവരും പുതിയ ജീവിതത്തെ സ്വപ്നം കണ്ട്, ധ്വനിച്ച് ജീവിക്കുന്നു. പരസ്പരം ബന്ധങ്ങള്‍ കൊണ്ട് കെട്ടപ്പെടാതെ ചാഞ്ഞും ചരിഞ്ഞും കമിഴ്ന്നും അങ്ങിനെ..

  എല്ലാ ജീവിതവും ചിലപ്പോള്‍ മിനുട്ടുകള്‍ കൊണ്ട് തീര്‍ന്നേക്കാം. ഇവിടെ മിനുട്ടുകള്‍ക്ക് മണിക്കൂറുകളുടേതോ അതില്‍ കൂടുതലോ വലുപ്പമുണ്ട്
  അതു കൊണ്ട് ഈ ജീവിതം വളരെ മന്ദഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

  എന്നാല്‍ ആഗ്രഹങ്ങളുടെ തീവണ്ടി അതി ദൂരം ബഹു വേഗം സഞ്ചരിക്കുന്നു.
  ഒറ്റപെട്ടു പോയ മനുഷ്യര്‍, ആരോരുമില്ലാത്തവര്‍, ആത്മഹത്യ ചെയ്തു പോയവര്‍ അങ്ങിനെ എല്ലാവരേയും തള്ളീമാറ്റി കൊണ്ട് ജീവിതത്തിന്‍ റേ വെളിച്ചത്തിലേക്ക് കുതിക്കുകയാണ് തീവണ്ടി.
  കറുത്തു പോയ ജീവിതം കൊണ്ട് പണിത തീവണ്ടി.
  ആഗ്രഹങ്ങളുടെ ഈ തീവണ്ടി വൈകാതെ പൊട്ടിത്തെറിക്കും .
  തികഞ്ഞ , നിറഞ്ഞ വെളിച്ചത്തോടെ ഒരു പക്ഷെ അത് തീര്‍ത്തുമൊറ്റപ്പെട്ടുപോയ വെളിച്ചത്തിലേക്കോ തീര്‍ത്തും അനാഥമായ ജീവിതത്തിലേക്കോ അതുമല്ലെങ്കില്‍ ആഗ്രഹ സാക്ഷത്കാരത്തിലേക്കോ ആവാം.

  വീട്ടിലേക്കുള്ള പാലം കടക്കുമ്പോള്‍; ജീവിതത്തിലേക്കുള്ള കടമ്പകള്‍ കടന്നു കയറുമ്പോഴേക്കും പ്രായവും മനുഷ്യനും വീദൂരത്തുള്ള റെയില്‍ പാതയിലൂടെ തീവണ്ടി കടന്നു പോയേക്കാം; ജീവിതം തിര്‍ന്നു പോയേക്കാം. മനുഷ്യന്‍റെ പരാക്രമത്തിന്‍റെ, ആഗ്രഹത്തിന്‍ റെ, അത്യാഗ്രത്തിന്‍ റെ ജീവിതമങ്ങിനെ സ്വയം അവരവരുടെ പ്രതിരൂപങ്ങളെ ധ്യാനിച്ച് ക്ലൈമാക്സിലെത്തി തീരുന്നുവെന്ന് കവിത തര്യപ്പെടുത്തുന്നു.
  അഭിനന്ദനങ്ങള്‍.

  വിഷ്ണുവിന്‍റെ ഭാഷ പലപ്പോഴും അസഹ്യതയുണ്ടാക്കുന്നു. ഭാഷ കൊണ്ടും ആശയം കൊണ്ടും വായനക്കാരനെ വിഭ്രമിച്ച എഴുത്തുകാര്‍ നമുക്കുണ്ട്.
  എന്നാല്‍ ഈ കവിത അത്തരം വിഭ്രമിപ്പിക്കലുകള്‍ നല്‍കുന്നില്ലെന്ന് തന്നെ പറയാം.

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍8/25/2009 2:39 PM

  ഈ കവിത വേണോ, സുജീഷ്?
  പത്രാധിപന്മാര്‍ അല്പം സാന്മാര്‍ഗ്ഗികബാധയുള്ളവരായിരിക്കും,സമാന്യേന.
  അതിനാലാണ് ഈ ചോദ്യം.
  വേറെ ഒരു കവിത തരൂ.
  സ്നേഹം,
  .........


  വിഷ്ണുവേട്ടാ ഇത് എന്താന്ന് അറിയുമോ?ഞാന്‍ സ്വയംഭാഗത്തെ പറ്റി ഒരു കവിത എഴുതി അയച്ചപ്പോള്‍ പത്രാതിപര്‍ നല്‍കിയ മറുപടിയാണ്.വൈകാതെ ഞാന്‍ ആ കവിത ബ്ലോഗില്‍ ഇടും. തന്കലുടെതു നല്ല കവിതയാണ്.അറിയാത്തവര്‍ പറയുന്നത് വിലയ്ക്ക് എടുക്കണ്ടാ ...

  മറുപടിഇല്ലാതാക്കൂ
 10. വെളിച്ചം നിറഞ്ഞു. സ്വയം‌ഭോഗികളുടെ തീവണ്ടി ശരിക്കും തീ കൊണ്ടുള്ള വണ്ടിയായി.
  കവിത ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 11. അഭിപ്രായം അര്‍ഹിക്കാത്ത വരികള്‍ എന്തിനു ഈ ബ്ലോഗ്ഗിന്റെ നിലവാരം നഷ്ടപെടുത്താന്‍ ആഗ്രഹിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 12. സ്വയംഭോഗം ഭോഗങ്ങളില്‍ രാജഭോഗമെന്ന് ഡി.വിനയചന്ദ്രന്‍ ....
  എഴുതുക..............ആശംസകളോടെ ...........അക്ബര്‍

  മറുപടിഇല്ലാതാക്കൂ
 13. ചിലരങ്ങനെയാണ്. താന്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നു തോന്നിത്തുടങ്ങുമ്പോള്‍ പട്ടാപ്പകല്‍ കവലയില്‍ ഇറങ്ങി നീന്നു കുന്ണ്ടികാട്ടി നില്‍ക്കും. സാമാന്യ ബോധമുള്ള നാട്ടുകാര്‍ പാവത്തെ പിടിച്ച് കുതിവട്ടത്തോ മറ്റോ.....!!!

  അതേ വകുപ്പില്‍ പെട്ടോര്‍ നീയൊരു പുലിയാണളിയാ എന്നു കൈ കൊടുക്കും..!! ദൈവമേ കല്യാണം കഴിച്ചിട്ടു വേണം കിടപ്പറ കേളികളെ കുറിച്ചൊരു കവിത (?) എഴുതാന്‍. എന്തെഴുതിയാലും കവിതയാകുന്ന കാലത്ത് പൊക്കിപ്പറയാന്‍ ആണും പെണ്ണും കെട്ടവന്മാര്‍ ബൂ​‍ൂ​‍ൂ​‍ൂലോകത്തുള്ളപ്പോള്‍ എന്തിന്നമാന്തത..!! (പണ്ടാരോ പറഞ്ഞിട്ടുണ്ട് നിന്റെ സംസ്കാരവും ശീലവും നിന്റെ വരികളില്‍ പുലരുമെന്ന്...!!)

  കല്ലേറിനും വിമര്‍ശങ്ങള്‍ക്കും വേണ്ടി കാട്ടിക്കൂട്ടുന്ന പോക്കണം കേടുകള്‍ക്കു കാലം തന്നെയാണ് നല്ല വൈദ്യന്‍..!! കാത്തിരിക്കൂ മാഷേ, എല്ലാം ശരിയായിക്കോളും.

  മറുപടിഇല്ലാതാക്കൂ
 14. എന്താണിതിനെ ഇത്ര വിഷയമാക്കാന്‍....ഇതില്‍ ഒന്നും തന്നെ ഇല്ല.മുന്‍പ് പലരും പറഞ്ഞത് വിഷ്ണുവും എഴുതി...മോഹന ക്രിഷ്ണന്‍ കാലടി ഇത്തരം ഒരു വിഷയം(പാലൈസ് എന്ന സമാഹാരം)കവിതയില്‍ ഉപയോഗിച്ചിട്ടുണ്ട്.അല്ലെങ്കിലും വിഷ്ണുവിണ്ടെ പല കവിതകളും മറ്റുള്ള കവിതകളുടെ പാര‍ഡിയാണ്.കല്പറ്റ നാരായണന്‍ മാഷൂടെ കവിതകള്‍ സൂക്ഷ്മമായി വായിച്ചവര്‍ക്ക് ഇതു മനസ്സിലാവും.അതുകൊണ്ട് മൌലികതയുള്ള എഴുത്തിനെ മാത്രം അംഗീകരിക്കുക.ഇത്തരം കവികള്‍ക്ക് ഈയാം പാറ്റകളുടെ ജന്മ്മമാണെണ്‍നു കൂടി തിരിച്ചറിയുക.

  മറുപടിഇല്ലാതാക്കൂ
 15. ee budhijeevikale kondu thottu. go and do your work. and enjoy whatever you feel

  മറുപടിഇല്ലാതാക്കൂ
 16. സമ്പത്തിന്റെ,അധികാരത്തിന്റെ,മാസത്തിന്റെ ആത്മരതികളുടെ കൂകിപ്പായുന്ന തീവണ്ടികള്‍

  മറുപടിഇല്ലാതാക്കൂ
 17. "കല്ലേറുകളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്നു."
  നന്നായി താങ്കള്‍ക്ക് തന്നെ ഒരു മുന്‍ ധാരണയുണ്ടായത് ...
  മലയാള കവിതാ സാഹിത്യ ശാഖയ്ക്ക് ഓര്‍ത്തിരിക്കാന്‍ അമൂല്യമായ ഒരു രചന ...
  സ്വയം ഭോഗം മാത്രമല്ല ...വെളിക്കിരിക്കലും തീവണ്ടിയില്‍ ഈ പറഞ്ഞത് പോലെയൊക്കെ നടക്കുന്നു ...
  ഉടനെത്തന്നെ അതും കവിതയാക്കുമല്ലോ ...
  ആശംസകള്‍ ...
  (പണ്ടാരോ പറഞ്ഞിട്ടുണ്ട് നിന്റെ സംസ്കാരവും ശീലവും നിന്റെ വരികളില്‍ പുലരുമെന്ന്...!!)
  സത്യം പറയാന്‍ ഒരാളെങ്കിലും ...

  മറുപടിഇല്ലാതാക്കൂ
 18. ഇത്രയും വേണമായിരുന്നോ?

  മറുപടിഇല്ലാതാക്കൂ
 19. വിമര്‍ശിച്ചു കൊല്ലാനും മാത്രം കുറ്റം ചെയ്തൂന്ന് പറയുക വയ്യ. പക്ഷെ, സ്വകാര്യതയുടെ പ്രകാശനം..പ്രദര്‍ശനമല്ല...പ്രകാശനം..പരിധി കടക്കാതിരിക്കുന്നതാണ്‍, അത്ര പ്രശസ്തരാകും വരെ , എഴുത്തു കാര്‍ക്കു നല്ലത്.
  പ്രശസ്തരായാല്‍ പിന്നെ ഇങ്ങനെയൊക്കെയെ എഴുതാവു..
  മുന്‍സ്രുഷ്ടികള്‍ വായനയെന്ന വംശനാശം വന്ന ചേതനക്കു നല്‍കിയ സുഖം ഇതില്‍ കിട്ടിയില്ല.
  നന്ദു കാവാലം

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.