ഇവിടെ
നിന്ന് നോക്കുമ്പോള്‍
വയലിനക്കരെ
കാറ്റാടി
മരങ്ങള്‍ നിറഞ്ഞ കുന്നില്‍
ഒരു
വിളക്കുണ്ട്.
മരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട്
കടന്ന്
അതിന്റെ
മിന്നിച്ച
ഇവിടെയെത്തുന്നു..
കാറ്റിലുള്ള
അതിന്റെ
ചാഞ്ചല്യം
നല്ലതു
തന്നെ.
അനക്കമുള്ളതിനെ
ജീവനുള്ളത്
എന്ന്
തെറ്റിദ്ധരിച്ച്
ശീലിച്ചിട്ടുള്ളതിനാല്‍
എന്റെ
ഏകാന്തതയോട്
അതിന്റെ
അനക്കം
എന്തോ
വിനിമയം ചെയ്യുകയാണെന്ന്
എന്റെ
ഉപബോധം കരുതുണ്ടാവാം.
എനിക്കറിയാം,
ഞാന്‍
കണ്ടിട്ടില്ലെങ്കിലും
അവിടെ
ഒരു വീടുണ്ടാവാം.
എനിക്കറിയാം,
ഞാന്‍
കണ്ടിട്ടില്ലെങ്കിലും
ആ
വീട്ടില്‍ ഒരച്ഛനും അമ്മയും
ഒരു
കുഞ്ഞും താമസമുണ്ടാവും.
കുഞ്ഞ്
ഇപ്പോള്‍ ഉറങ്ങുകയാണ്.
ഒരു
ചെറുശബ്ദം അതിനെ
ഉണര്‍ത്തിയേക്കാം.
അമ്മ
സൂക്ഷിച്ച്
അടുക്കളയില്‍
ഒരു പണി ചെയ്യുകയാണ്.
അച്ഛന്‍
ഇപ്പോള്‍ വരും.
കുഞ്ഞ്
ഉറങ്ങുന്നതിനു മുന്‍പ്
ഉണര്‍ത്തിയതാണ്
ആ
വെളിച്ചത്തെ.
കാറ്റില്‍
അത് ആടുന്നുണ്ട്.
ഒരു
ചെറുശബ്ദത്തില്‍
കുട്ടി
ഉണരാമെന്നതു പോലെ
കാറ്റ്
വീര്‍പ്പടക്കി നില്‍ക്കുന്നുണ്ട്.
ഒരു
ചെറുശബ്ദം
അവിടെ
ഇപ്പോള്‍
ഉണ്ടാവും.
എനിക്കറിയാം...
ഒരു
കാറ്റ് ഇപ്പോള്‍ ഉണ്ടാവും.എനിക്കറിയാം,
ആ കുന്നിനു
മുകളില്‍
ചന്ദ്രന്‍
ഉദിച്ചുവരുന്നുണ്ട്.
രണ്ടു
മേഘങ്ങള്‍ പരസ്പരം
നോക്കിയിരുപ്പുണ്ട്.
അവയ്ക്ക്
ഒന്നുമറിയില്ല.
ഈ ജനല്‍
എത്രയോ
വര്‍ഷങ്ങള്‍ക്കു മുന്‍പ്
തുറന്നതാണ്.
എത്രയോ
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ഞാനാണ്
ജനലിനിപ്പുറത്തെ
ഞാന്‍.
എനിക്കറിയാം,
വര്‍ഷങ്ങള്‍
കഴിഞ്ഞ്
ഞാനെഴുതേണ്ട
ഒരു
സന്ദര്‍ഭമാണ്
ഇതെന്ന്...
പക്ഷേ,
എനിക്കറിയില്ല,
ആ വീടിന്
എന്തു സംഭവിച്ചുവെന്ന്,
ആ അച്ഛന്‍
തിരിച്ചുവന്നുവോ എന്ന്..,
ആ അമ്മ
ഇപ്പോഴും ഉണ്ടോ എന്ന്...,
ഇത്രയും
വര്‍ഷങ്ങള്‍ കൊണ്ട്
ഞാനും
ആ കുന്നിന്‍മുകളിലെ
മേഘങ്ങളെപ്പോലെ
ഒന്നൂമറിയാത്തവനായിത്തീര്‍ന്നിരിക്കുന്നു.
ദൂരക്കാഴ്ച്ചകള് അവ്യക്തമായിട്ട്...!
മറുപടിഇല്ലാതാക്കൂഅറിവില്ലായ്മ തന്നെയാണ് ശരിയായ ജ്ഞാനം മനോഹരമായി
മറുപടിഇല്ലാതാക്കൂ