gfc

ലിംഗവിശപ്പ്

ഒന്ന് പണിയാന്‍ തരുമോ എന്ന്
അവളോട് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീര്‍ന്നിട്ടില്ല.
ചോദിച്ചിരുന്നെങ്കില്‍ എന്തായേനേ?
അവളോട് മാത്രമല്ല
എത്രയോ സ്ത്രീകളോട്
ചോദിക്കാന്‍ മുട്ടിയതാണ്...

മനസ്സില്‍ കിടത്തിയും
ഇരുത്തിയും നിര്‍ത്തിയും
കാമശാസ്ത്രത്തിലെ മുഴുവന്‍ മുറകളും
അഭ്യസിച്ചതാണ്...

എന്നാലും
ഒരിക്കല്‍പ്പോലും ചോദിച്ചില്ല.
ലിംഗത്തിന്റെ വിശപ്പോളം
ഒന്നുമുണ്ടായിട്ടില്ല,
എന്നിട്ടും...

വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താല്‍
സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിന്‍‌വലിച്ച്
അങ്ങനെയൊരു ജീവി
ഇവിടെ പാര്‍ക്കുന്നില്ലെന്ന്
എല്ലാവരേയും പോലെ
ഞാനും ഒരു ബോര്‍ഡ് വെക്കുന്നു.

കടുകിട തെറ്റിയാല്‍
ബലാല്‍‌സംഗം ചെയ്തുപോവുന്ന
ആ കുറ്റവാളി ഞാന്‍ തന്നെയാണ്.

കൂട്ടുകാരാ,
ശുക്ലം വീണ് കീറിപ്പോവുന്ന
നമ്മുടെ അടിവസ്ത്രങ്ങള്‍
നുണ പറയുന്നില്ല.

12 അഭിപ്രായങ്ങൾ:

 1. കപടത ബാധിക്കാത്ത പച്ച മനുഷ്യൻ

  മറുപടിഇല്ലാതാക്കൂ
 2. ആശയം സത്യസന്ധം പക്ഷെ താങ്കള്‍ തിടുക്കത്തില്‍ എഴുതിയതുപോലെ,ആഴം കുറവാണ് എന്ന് എനിക്ക് തോന്നുന്നു,കവിത എന്നത് മുദ്രാവാക്യം വിളി പോലെയാകരുത് എന്നും വിശ്വസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. വായിച്ചൂ.... ഒത്തീരി സത്യം...
  എങ്കിലും കപടമെന്ന് വിളിക്കാന്‍ കഴിയില്ലാ
  മലയാളത്തിന്റെ മുഖത്ത് ഇളിച്ച വെറുപ്പ് അതാണ് സംസ്ക്കാരം
  അപ്പനും അമ്മയ്ക്കും അറിയാം നടക്കാന്‍ പോകുന്നത് എന്തെന്ന് ...! എന്ന് കരുതി അവരുടെ മുന്നില്‍ ആകാമോ...?
  നാണവും മാനവും കപ്പലുകയറി എന്ന് പറയാന്‍
  മടിക്കില്ല കലി കാല സംസ്ക്കരിക തുര്‍ക്കികള്‍ക്ക് സ്വാഗതം പാടാം...

  മറുപടിഇല്ലാതാക്കൂ
 4. സ്‌ത്രീ-പുരുഷ സംസര്‍ഗ്ഗസാധ്യതകളപ്പാടെ അടച്ചു കളയുന്ന പള്ളി-പള്ളിക്കൂട-അയല്‍പക്ക സാഹചര്യങ്ങളില്‍ വളരുന്ന മലയാളി യുവാവിന്റെ, കപടസദാചാരത്തിലാണ്ടു വികൃതമാകുന്ന ലിംഗബോധത്തെ ശക്തമായി ആവിഷ്‌ക്കരിക്കുന്നു ഈ കവിത. ലിംഗമയാള്‍ക്ക്‌ ആത്മബോധത്തിന്റെ അഭിന്നാംശമല്ല, വേണ്ടിവന്നാല്‍ കാലിന്നിടയില്‍ തൂങ്ങിച്ചാകാനുമുപകരിക്കുന്ന(എം ഗോവിന്ദന്റെ ഒരു കവിത) `പണി'യായുധം മാത്രം.

  മറുപടിഇല്ലാതാക്കൂ
 5. സാഹിത്യ സ്രിഷ്ട്ടികൾ എന്നു പറയുന്നതു മനസ്സിന്റെയും ചിന്തയുടേയും പ്രതിഫലനം ആണെന്നാണു പൊതുവെയുള്ള ധാരണ. ഇതും അങ്ങിനെയാകും അല്ലെ ???? വൈക്രുതത്തിന്റെ അറ്റം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ഭാവിയിൽ അങ്ങോട്ടെത്തിക്കോള്ളും. അതിനു മുൻപു ആരെങ്കിലും തല്ലി കൊല്ലാതിരുന്നൽ

  മറുപടിഇല്ലാതാക്കൂ
 6. ഒരു അന്തവും കുന്തവും ഇല്ലാതെ പടച്ചു വിടുന്ന വടുകത്തരം വെറും വികാരത്തള്ളൽ മാത്രമാണ് . സൃഷ്ടിയാണ് പോലും. സൃഷ്ടി!

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. തന്തയ്ക്ക് വിളിക്കുന്നവർ വിളിച്ചു കൊണ്ടിരിക്കട്ടെ.താങ്കളുടെ തൂലികയുടെ പ്രയാണം തുടരുക.

  മറുപടിഇല്ലാതാക്കൂ
 9. ലിംഗവിശപ്പ് പുതിയ പതിഭാസമൊന്നുമല്ല. സ്ഥലകാലദേശഭേദമന്യേ ആദിപുരാതീനകാലം മുതല്‍ ജീവജാലങ്ങളില്‍ അന്തര്‍ലീനമായ അടിസ്ഥാനവികാരം. തലമുറകളുടെ അനുസ്യൂതമായ നിലനില്‍പ്പിന്റെ അസ്തിവാരം. ആ വിശപ്പിന്റെ ശമനത്തിന്‌ മാര്‍ഗ്ഗങ്ങള്‍ പ്രകൃതി തന്നെ ഒരുക്കിവെച്ചിരിക്കുന്നു. ഓരോരുത്തരുടേയും സാംസ്കാരിക/സാമൂഹിക ഘടനാനുസൃതം വിഹിതമോ അവിഹിതമോ ആയ മാര്‍ഗ്ഗങ്ങള്‍ വിശപ്പിന്റെ ശമനത്തിന്‌ ലഭ്യമാണ്‌ ലോകമെങ്ങും. ഭൂമിമലയാളത്തിലെ കാര്യവും തഥൈവ.
  ഇവിടെ പ്രശ്നം വിശപ്പുള്ള ഒരു ലിംഗം ഉണ്ടായിരിക്കുകയും ഉറപ്പുള്ള ഒരു നട്ടെല്ല്‌ ഇല്ലാതിരിക്കുകയും ചെയ്ത ഒരു ഭീരുവിന്റേതാണ്‌. അയാളുടെ മാത്രം ആത്മസംഘര്‍ഷങ്ങളാണ്‌.
  അതിന്‌ നാട്ടുകാരെന്തു പിഴച്ചു !!

  (പരിദേവനങ്ങള്‍ വരിമുറിച്ചെഴുതിയാല്‍ കവിതയാകുമെങ്കില്‍ മഹാകവികളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാത്ത സ്ഥിതി വന്ന്ചേരുമല്ലോ എന്റെ ഭഗവാനേ !!!)

  മറുപടിഇല്ലാതാക്കൂ
 10. വയറിന്റെ വിശപ്പിനെ കവിതയ്ക്ക് പാത്രമാക്കാമെങ്കില്‍ ലിംഗ വിശപ്പിന് എന്താണ് തകരാറ്...? എല്ലാരും പറയാന്‍ മടിക്കും പാവം പുരുഷന്റെ രഹസ്യ മോഹ ചിന്തകള്‍ തന്‍ ചിത്രം ....നന്നായി .

  മറുപടിഇല്ലാതാക്കൂ

To listen you must install Flash Player.