നിങ്ങളുടെ സഹായം ആവശ്യമുണ്ട്...
രാമചന്ദ്രന്റെ ജീവനു വേണ്ടി വീടും നാടും പ്രാര്‍ഥിക്കുന്നു (മാതൃഭൂമി വാര്‍ത്ത)
പട്ടാമ്പി:വൃക്കകള്‍ തകരാറിലായി ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തി ജീവന്‍ നിലനിര്‍ത്തുന്ന രാമചന്ദ്രനു വേണ്ടി വീട്ടുകാരുംനാട്ടുകാരും പ്രാര്‍ഥനയിലാണ്.കൊടലൂര്‍ കക്കാട് വീട്ടില്‍ രാമചന്ദ്രന്‍ കുടുംബത്തിന്റെ ഏക ആശ്രയമാണ്.ഭാര്യ റീജയുംസ്കൂള്‍ വിദ്യാര്‍ഥികളായ രജതും രജ്‌നയുമടങ്ങുന്നകുടുംബത്തിന്റെ നാഥന്‍.ഒരു വര്‍ഷം മുന്‍പാണ് 43കാരനായ രാമചന്ദ്രന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായത്.റേഷന്‍ കട ജോലിക്കാരനായ രാമചന്ദ്രന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനമാര്‍ഗം അടഞ്ഞു.ഭാര്യ റീജ പട്ടാമ്പിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ കുടുംബം കഴിയുന്നത്.റീജയുടെ വരുമാനം തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രാമചന്ദ്രന്റെ മരുന്നിനും ചികിത്സാച്ചെലവുകള്‍ക്കും തികയുന്നില്ല.രാമചന്ദ്രനു ചികിത്സയ്ക്ക് ഒരു മാസം8,000രൂപയോളം വേണം.
രാമചന്ദ്രന് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ഇതിനുവേണ്ടിവരുന്ന എട്ടുലക്ഷവും തുടര്‍ച്ചെലവുകള്‍ക്കുള്ള പണവുമെങ്ങനെ സ്വരൂപിക്കണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.സുമനസ്സുകളുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ.
ചികിത്സിക്കാന്‍ ഫണ്ട് സമാഹരിക്കാന്‍ വാര്‍ഡംഗം പി മുഹമ്മദുകുട്ടി ചെയര്‍മാനായി നാട്ടുകാര്‍ സഹായനിധി രൂപവല്‍ക്കരിച്ചിട്ടുണ്ട്.പട്ടാമ്പി സര്‍വീസ് സഹകരണ ബങ്കില്‍ രാമചന്ദ്രന്റെ പേരില്‍ അക്കൌണ്ടും ഇവര്‍ തുറന്നിട്ടുണ്ട്.അക്കൌണ്ട് നമ്പര്‍-9056
-------------------------------------------------------------------------------------------------------------------------------------------------------------------------------------------
എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ്.ഇവരുടെ മകള്‍ രെജ്‌ന എന്റെ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.പത്തുലക്ഷയോളം രൂപ അടിയന്തിരമായി സമാഹരിച്ചില്ലെങ്കില്‍ രെജ്‌നയുടെ അച്ഛനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല.എല്ലാ മനുഷ്യസ്നേഹികളും കഴിയുന്നത് ചെയ്യുക...
നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലോ...
രാമചന്ദ്രന്റെ ഫോണ്‍ നമ്പര്‍:9846069019
1 വായന:
Prarthanakal.... Ashamsakal...!!!